കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കോട്ടയം സ്വദേശിനിക്കു നേരെ ലൈംഗികാതിക്രമം: മലപ്പുറം സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ഈശ്വരമംഗലം നൈതല്ലൂർ തറമ്മൽ മുസ്തഫ ഉണിക്കാട്ടിലിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് കോഴിക്കോട് വഴി കര്‍ണാകയിലെ ഹസ്സനിലേക്കു പോകുന്ന ബസിൽ വച്ചായിരുന്നു അതിക്രമം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
.
കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ബസ് കോഴിക്കോട് എത്തിയപ്പോള്‍ പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു. എടപ്പാളിനും കോഴിക്കോടിനും ഇടയില്‍ വച്ചു മോശം രീതിയില്‍ പെരുമാറി എന്നാണ് പരാതി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.