നേപ്പാള്‍ ഭൂചലനം: മരണസംഖ്യ കൂടുന്നു; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധിപേർ, രക്ഷാപ്രവർത്തനം തുടരുന്നു – വീഡിയോ
കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ വൻ ഭൂചലനത്തിൽ മരണസംഖ്യ കൂടുന്നു. ഇത് വരെ 53 പേരുടെ മരണമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെ്യതു. ചൊവ്വാഴ്ച രാവിലെ 6.35-നാണ് ഭൂചലനമുണ്ടായത്. ഒട്ടേറെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മരണസംഖ്യ കൂടിയേക്കുമെന്ന് ആശങ്കയുള്ളതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂചലന സമയത്തെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
.
🔴 6.8M Earthquake Rocks Tibet-Nepal Border – at Least 32 Dead (AFP)#Earthquakes #Earthquake #Tibet #China #Nepal pic.twitter.com/eq6TnjR0wm
— ℂ𝕙𝕖 𝔾𝕦𝕖𝕧𝕒𝕣𝕒 ★ (@cheguwera) January 7, 2025
.
നേപ്പാള്‍–ടിബറ്റ് അതിര്‍ത്തിയിൽ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.
.
WATCH | Some more videos of Lhatse county in Shigatse, the Tibetan city worst hit by the earthquake.#Tibet #Earthquakes #Shingats #TibetEarthquake #NepalEarthquake #Nepal #India #China pic.twitter.com/v2Ile3pA4g
— upuknews (@upuknews1) January 7, 2025
.
ഡൽഹി–എൻസിആർ, ബിഹാർ, അസം, ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. 6.8 തീവ്രതയിലായിരുന്നു ഭൂചലനമെന്നും 2 തവണ തുടർ ചലനങ്ങൾ ഉണ്ടായെന്നും ചൈന അറിയിച്ചു. സിസാങ് പ്രദേശത്ത് 4.7, 4.9 തീവ്രതയുള്ള ചലനങ്ങളാണ് അനുഭവപ്പെട്ടത്.
.
भूकंप से तिब्बत में हुई बड़ी तबाही!
32 लोगों की मौत!
और बहुत से लोग घायल हैं!#earthquake #Tibet #lockdown#TibetEarthquake pic.twitter.com/5CGxEX5xTm— Abdul KK (@IamA_KK) January 7, 2025
.
ഭൂമിശാസ്ത്രപരമായി ഭൂചലനസാധ്യതാ പ്രദേശത്താണു നേപ്പാള്‍ സ്ഥിതി ചെയ്യുന്നത്. ഇനിയും തുടർചലനങ്ങൾ സംഭവിക്കാമെന്നതിനാൽ മേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. 2015 ഏപ്രിൽ 25ലെ വൻ ഭൂചലനത്തിൽ നേപ്പാളിൽ കനത്ത നാശമാണുണ്ടായത്. അന്നു 9,000 പേർ മരിക്കുകയും 10 ലക്ഷം കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടാവുകയും ചെയ്തു. ജനം ജാഗ്രത പാലിക്കണമെന്നും സുരക്ഷിത ഇടങ്ങളിലേക്കു മാറണമെന്നും അധികൃതര്‍ നിർദേശിച്ചു.
.
#عاجل ‼️
ضرب زلزال قوي بلغت قوته 7.1 درجة على مقياس ريختر منطقة التبت في جنوب الصين، 🇨🇳 مما أدى إلى انهيار مبان بالقرب من مركز الزلزال ومقتل 32 شخصا على الأقل، كما شعر بالزلزال سكان نيبال والهند وبوتان وبنجلاديش.
Earthquake -Tibet China
pic.twitter.com/i3oHNrDnvk— طقس_العالم ⚡️ (@Arab_Storms) January 7, 2025
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.