അസമിൽ ഖനിയിൽ അപകടം: 300 അടി താഴ്ചയിൽ 18 തൊഴിലാളികൾ കുടുങ്ങി, 100 അടി വെള്ളമെന്ന് റിപ്പോർട്ട്, രക്ഷാപ്രവർത്തനം തുടരുന്നു – വീഡിയോ
ദിസ്പുർ: അസമിലെ എലിമാള ഖനിയിൽ (റാറ്റ്ഹോൾ മൈൻ) വെള്ളം നിറഞ്ഞതിനെ തുടർന്ന് 18 തൊഴിലാളികൾ കുടുങ്ങിയെന്ന് റിപ്പോർട്ട്. ദിമ ഹസാവോ ജില്ലയിലെ വിദൂരപ്രദേശമായ ഉമ്രാങ്സോയിൽ 300 അടി താഴ്ചയുള്ള ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയിൽ 100 അടിയോളം വെള്ളം നിറഞ്ഞുവെന്ന് പ്രാദേശികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
.
പൊലീസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. രണ്ടു മോട്ടർ പമ്പുകൾ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് കളയുന്ന ജോലികൾ തുടരുകയാണ്. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സംഘങ്ങൾ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിസ്വ ശർമ പറഞ്ഞു.
.
Several people are feared trapped inside a coal mine in the Umrangso area of Assam’s Dima Hasao hill district. Miners are trapped inside the 300 ft-deep mine filled with 100 feet of water. pic.twitter.com/17Gaow7zSA
— Malayalam News Desk (@MalayalamDesk) January 6, 2025
.
.
#Breaking Indian Army rescue team launched to rescue trapped miners in a rat hole in Assam. Task Force is comprising of specialists team that included divers, engeneers and other trained personnel. Several miners are feared trapped in this coal mine. pic.twitter.com/xfV8LjqIUC
— Anupam Mishra (@Anupammishra777) January 6, 2025
.
2018ൽ മേഘാലയയിൽ ഇത്തരത്തിലുള്ള അനധികൃത ഖനിയിൽ സമീപത്തെ നദി കവിഞ്ഞ് വെള്ളം നിറഞ്ഞതിനെ തുടർന്ന് 15 തൊഴിലാളികൾ കുടുങ്ങിയിരുന്നു. ഇവരിൽ 2 പേരുടെ മൃതദേഹം മാത്രമാണ് കിട്ടിയത്. അനധികൃത ഖനനം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന് കാട്ടി 2019ൽ ദേശീയ ഹരിത ട്രൈബ്യൂണൽ മേഘാലയയ്ക്ക് 100 കോടി രൂപ പിഴ വിധിച്ചിരുന്നു. 24,000 ത്തോളം അനധികൃത ഖനികൾ മേഘാലയയിൽ പ്രവർത്തിക്കുന്നുവെന്നാണ് ട്രൈബ്യൂണൽ കണ്ടെത്തിയത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.