പി.വി. അന്‍വര്‍ എം.എല്‍.എ പുറത്തിറങ്ങി; ജയിലിന് പുറത്ത് വൻ സ്വീകരണം – വീഡിയോ

നിലമ്പൂര്‍: വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എ.യ്ക്ക് ജാമ്യം നേടി പുറത്തിറങ്ങി. തിങ്കളാഴ്ചയാണ് നിലമ്പൂര്‍ കോടതി അന്‍വറിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത എം.എല്‍.എ.യെ റിമാന്‍ഡ് ചെയ്തിരുന്നു. എം.എല്‍.എ.യെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും കോടതി തള്ളികൊണ്ടാണ് ജാമ്യം അനുവദിച്ചത്.
.
പുറത്തിറങ്ങിയ അൻവറിന് പ്രവർത്തകർ മധുരം നൽകി സ്വീകരിച്ചു. ഹാരമണിഞ്ഞും പൊന്നാട ചാർത്തിയും പ്രവർത്തകർ അൻവറിന് സ്വീകരണമൊരുക്കി. ശക്തമായ പ്രവർത്തനങ്ങൾ തുടരുമെന്ന് അൻവർ ജയിലിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. പുറത്തിറങ്ങിയ അൻവർ കൂടെ നിന്നവർക്കെല്ലാം നന്ദി അറിയിച്ചു. യുഡിഎഫ് നേതാക്കൾക്കും സമുദായ നേതാക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു. പിണറായിയെ താഴെയിറക്കാൻ ആരോടൊപ്പവും സഹകരിച്ച് മുന്നോട്ട് പോകുമെന്ന് അൻവർ പറഞ്ഞു. മലയോര കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കർഷക സംഘങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കും.
.

.
ജയിലിനകത്ത് വളരെ മോശം സാഹചര്യമായിരുന്നുണ്ടായിരുന്നു ഉണ്ടായിരുന്നതെന്ന് പിവി അൻവർ പറഞ്ഞു. കഴിക്കാൻ പറ്റാത്ത ഭക്ഷണമായിരുന്നു ജയിലിൽ ലഭിച്ചത്. രാവിലെ ഒരു ചായയും ചപ്പാത്തിയും മാത്രമാണ് കഴിച്ചത്. ഒരു എംഎൽഎക്ക് കിട്ടേണ്ട പരിഗണന ലഭിച്ചുവെന്ന് തോന്നുന്നില്ല. ഒരു തലയിണപോലും ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് അൻവർ പറഞ്ഞു. ഉച്ചക്ക് ലഭിച്ച ഭക്ഷണം സംശയം തോന്നിയതിനാൽ കഴിച്ചില്ല. അപായപ്പെടുത്താൻ വിഷം കലർത്തുന്ന വാർത്തകൾ വരുന്നതിനാൽ ഉച്ച ഭക്ഷണത്തിൽ സംശയം തോന്നിയെന്നും അതിനാൽ കഴിച്ചില്ലെന്നും അൻവർ  പറഞ്ഞു.
.

50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലും പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെയ്ക്കണമെന്നുമുള്ള ഉപാധിയിലുമാണ് അന്‍വറിന് കോടതി ജാമ്യം അനുവദിച്ചത്. ഒന്നിടവിട്ട ബുധനാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. പി.വി. അന്‍വറിന് അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ ജാമ്യം ലഭിച്ചത് സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു.
.

.

ഞായറാഴ്ച രാത്രിയാണ് അന്‍വറിനെ പോലീസ് സംഘം വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. നാടകീയരംഗങ്ങള്‍ക്കൊടുവിലാണ് വന്‍ പോലീസ് സംഘം എം.എല്‍.എ.യുടെ വീട്ടിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തന്റെ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. പിന്നാലെ അന്‍വറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിനിടെ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചെന്നാണ് കേസ്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!