പെൺകുട്ടി ഗോവയിൽ; പാലക്കാട് നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി

പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടി നിലവിൽ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്. കുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്ന് കരുതുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. പട്ടാമ്പി പൊലീസാണ് രേഖാ ചിത്രം പുറത്തുവിട്ടത്. ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ പാലക്കാട് നിന്ന് കാണാതായത്. മലയാളികളായ വിനോദസഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്. നിലവില്‍ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ് കുട്ടി.
.
പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന് പരശുറാം എക്സ്പ്രസിൽ കുട്ടി യാത്ര ചെയ്തിരുന്നതായി പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ കൂടെ യാത്ര ചെയ്തിരുന്ന ദമ്പതികളാണ് നിർണായക വിവരങ്ങൾ പൊലീസിന് നൽകിയത്. ഇവർ നൽകിയ വിവരപ്രകാരമാണ് പൊലീസ് കുട്ടിയുടെ കൂടെ യാത്ര ചെയ്തിരുന്ന യുവാവിന്റെ രേഖാചിത്രം തയ്യാറാക്കിയത്. ഇയാൾ ആരാണ് എന്നതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
.

മുഖം ഉള്‍പ്പെടെ മറച്ച് ബുര്‍ഖ ധരിച്ചാണ് കുട്ടി നാട് വിട്ടത്. പെണ്‍കുട്ടി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ മാതാപിതാക്കളെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് സ്ഥിരീകരിച്ചിരുന്നു. അന്വേഷണം മുന്നോട്ടുപോകുന്നതില്‍ കുട്ടിയുടെ വസ്ത്രവും പൊലീസിന് വെല്ലുവിളിയായി.

ഷൊര്‍ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നടത്തിയ അന്വേഷണത്തില്‍ സിസി ടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലീസിന് തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതും വെല്ലുവിളിയായി. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈ. എസ്.പിമാര്‍, സി.ഐമാര്‍, എസ്.ഐമാര്‍ അടങ്ങുന്ന 36 അംഗസംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തിയത്.
.
ഇക്കഴിഞ്ഞ 30-നാണ് വല്ലപ്പുഴ ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹാന ഷെറിനെ കാണാതായത്. വീട്ടിൽ നിന്ന് ട്യൂഷൻ സെൻ്ററിലേക്ക് ഇറങ്ങിയതായിരുന്നു ഷഹാന. ഒൻപത് മണിക്ക് ക്ലാസ് കഴിഞ്ഞിരുന്നു. ശേഷം കൊടുമുണ്ടയിലുള്ള ബന്ധു വീട്ടിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വരാമെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്ന് പിന്നീട് വിവരം ലഭിച്ചിരുന്നു. കൂട്ടുകാർക്ക് മുന്നി‍ൽ നിന്ന് തന്നെയായിരുന്നു വസ്ത്രം മാറിയതും. സ്കൂളിൽ എത്താതായതോടെ സ്കൂൾ അധികൃതർ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!