സ്പെഷൽ ക്ലാസിനു വിളിച്ചുവരുത്തി പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകന് 111 വർഷം കഠിനതടവ് വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ വശീകരിച്ച് പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകന് 111 വർഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. മണക്കാട് സ്വദേശി മനോജിനെയാണ് (44) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധികമായി തടവ് അനുഭവിക്കണം. പ്രതി കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞു പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷകൻ കൂടി ആകേണ്ട അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നു വിധിന്യായത്തിൽ പറഞ്ഞു.
.
2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സർക്കാർ ഉദ്യോഗസ്ഥനായ പ്രതി വീട്ടിൽ ട്യൂഷൻ ക്ലാസ് നടത്തിയിരുന്നു. അന്നേ ദിവസം സ്പെഷൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. ചിത്രങ്ങൾ പ്രതി മൊബൈലിൽ പകർത്തി. ഫോട്ടോ എടുത്തത് കുട്ടി എതിർത്തു. മുൻപും പല ദിവസങ്ങളിൽ പീഡന ശ്രമങ്ങൾ നടത്തിയെങ്കിലും കുട്ടി വഴങ്ങിയില്ല. പീഡനത്തിനു ശേഷം കുട്ടി ഭയന്ന് ട്യൂഷൻ ക്ലാസിൽ പോകാതെയായി.
.
ഇവർ തമ്മിലുള്ള ബന്ധം പ്രതിയുടെ ഭാര്യ അറിയുകയും കുട്ടിയെ വിളിച്ചുവരുത്തി വഴക്ക് പറയുകയും ചെയ്തിരുന്നു. ഇതറിഞ്ഞ പ്രതിയും ഭാര്യയും തമ്മിൽ തർക്കം നടന്നു. തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ഈ സംഭവത്തിനു ശേഷം പ്രതിയും കുട്ടിയും തമ്മിലുള്ള ചിത്രങ്ങൾ ഫോണിൽ പ്രചരിക്കുകയും കുട്ടിയുടെ വീട്ടുകാർ ഫോർട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ കണ്ടെത്തിയ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങൾ കിട്ടിയിരുന്നു.
സംഭവ ദിവസം പ്രതി ഓഫിസിലായിരുന്നുവെന്നു തെളിയിക്കാൻ റജിസ്റ്ററിൽ ഒപ്പിട്ട രേഖ ഹാജരാക്കിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രതിയുടെ ഫോൺ രേഖകൾ പ്രകാരം പ്രതി സംഭവ ദിവസം ട്യൂഷൻ സെന്റർ പരിസരങ്ങളിൽ ഉള്ളതായി തെളിഞ്ഞിരുന്നു
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.