യു. പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവ് കേസിൽ പിടികൂടി; പിന്നാലെ എക്സൈസ് കമ്മിഷണറെ തെറിപ്പിച്ചു, മാധ്യമ പ്രവർത്തകർക്കും ഭീഷണി – വീഡിയോ
ആലപ്പുഴ: എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ.ജയരാജിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെയുള്ള ഒൻപതംഗ സംഘത്തെ കഞ്ചാവുമായി എക്സൈസ് പിടികൂടിയതിനു പിന്നാലെയാണ് നടപടി. സ്ഥലംമാറ്റം നേരത്തേ തീരുമാനിച്ചതാണെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം.
.
സര്‍വീസിൽനിന്ന് വിരമിക്കാൻ അഞ്ചുമാസം മാത്രമാണ് കൊല്ലം സ്വദേശിയായ ജയരാജിനുള്ളത്. ജില്ലയിലെ മദ്യമാഫിയയ്ക്കെതിരെ ജയരാജ് കർശന നടപടി സ്വീകരിച്ച് വരികയായിരുന്നു. ആലപ്പുഴയിൽ ചുമതലയേറ്റ് മൂന്നു മാസം ആകുന്നതിനിടെയാണ് പെട്ടെന്നുള്ള സ്ഥലംമാറ്റം.
.
മകനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത വാർത്ത പുറത്ത് വന്നതിന് പിന്നാലെ അത് വ്യാജ വാർത്തയാണന്നും വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ പരാതി നൽകുമെന്നും പറഞ്ഞ് കൊണ്ട് എംഎൽഎ ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം മകനെതിരെയുള്ള എഫ്ഐആറിൻ്റെ കോപ്പി ഉൾപ്പെടെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ഇതിൽ ക്ഷുഭിതയായി പ്രതിഭ എംഎൽഎ വീണ്ടും കേട്ടാൾ അറക്കുന്ന പദപ്രയോഗങ്ങളുമായി മാധ്യമ പ്രവർത്തകരെ ആക്ഷേപിച്ചുകൊണ്ട് ഫേസ് ബുക്കിൽ ലൈവിലെത്തി. 24 ന്യൂസ്, മീഡിയവണ് എന്നീ ചാനൽ റിപ്പോർട്ടർമാരെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ആക്ഷേപം. ഇതിനോട് ഇരുമാധ്യമങ്ങളുടേയും റിപ്പോർട്ടർമാർ പ്രതികരിക്കുകയും ചെയ്തു. മാധ്യമങ്ങൾക്കെതിരെയുള്ള പ്രതിഭയുടെ ആക്ഷേപങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ട്രറിക്കും പരാതി നൽകുമന്ന് പത്രപ്രവർത്തക യൂണിയൻ അറിയിച്ചു.
മീഡിയവണ് റിപ്പോർട്ടറെ മതവർഗീയ സ്വഭാവത്തിലുള്ള പരമാർശമാണ് എംഎൽഎ നടത്തിയത്. ഇത് വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. അതിന് പിറകെയാണ് മകനെ പിടികൂടിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടി. എന്നാൽ ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ സ്ഥലംമാറ്റത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് എക്സൈസ് മന്ത്രി എം.ബി.രാജേഷിന്റെ പ്രതികരണം.
.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.