‘നിര്‍ത്തൂ..’നിര്‍ത്തൂ…’നിര്‍ത്തൂ..!’ എന്ന് ട്രാഫിക് കണ്‍ട്രോളര്‍; ഒരേ റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍, നെഞ്ചിടിപ്പിൻ്റെ നിമിഷങ്ങൾ, വൈറലായി ഞെട്ടിക്കുന്ന ദൃശ്യം – വീഡിയോ

കസഖ്‌സ്താനിലും ദക്ഷിണ കൊറിയയിലും നടന്ന വിമാനാപകടങ്ങളുടെ ഞെട്ടലില്‍നിന്നും ലോകം കരകയറുന്നതേയുള്ളൂ.. ഇപ്പോഴിതാ റണ്‍വേയില്‍ കൂട്ടിയിടിച്ച് തകരുമെന്ന് കരുതിയ രണ്ട് വിമാനങ്ങള്‍ അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോസ് ആജ്ഞലസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (LAX) ഡിസംബര്‍ 27 വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 4.30-ഓടെ ആയിരുന്നു സംഭവം.
.
ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ വിമാനവും ഗോണ്‍സാഗ യൂണിവേഴ്‌സിറ്റി ബാസ്‌കറ്റ് ബാള്‍ ടീമിനെയും കൊണ്ട് പുറപ്പെട്ട ചെറുവിമാനവുമാണ് റണ്‍വേയില്‍ കൂട്ടിയിടിയിലേക്ക് നീങ്ങിയടുത്തത്. എയര്‍ലൈന്‍ വീഡിയോസ് എന്ന എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടില്‍നിന്നാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഗോണ്‍സാന ടീമിന്റെ യാത്രാദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് ഈ ദൃശ്യവും പതിഞ്ഞത്.
.

ഡെല്‍റ്റ വിമാനം റണ്‍വേയിലൂടെ മുന്നോട്ടുകുതിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം കാണാനാവുക. വിമാനം അല്‍പം കൂടി മുന്നോട്ടുപോകുന്നതോടെ, കുറച്ചുമുന്നിലായി വലതുവശത്തുനിന്നും ഒരു ചെറുവിമാനം ഈ ഡെല്‍റ്റയുടെ റണ്‍വേയിലേക്ക് ലംബമായി കടന്നുവരുന്നത് കാണാം. ഗോണ്‍സാഗയുടെ വിമാനത്തിന്റെ മധ്യഭാഗത്തേക്കാണ് ഡെല്‍റ്റ വിമാനം കുതിക്കുന്നത്.
.
നെഞ്ചിടിപ്പിന്റെ നിമിഷങ്ങളില്‍ ഗോണ്‍സാഗ വിമാനത്തിലെ പൈലറ്റിനോട് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ നിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം. കണ്‍മുന്നില്‍ ഇരുവിമാനങ്ങളും കൂട്ടിയിടിച്ച് തകര്‍ന്നു എന്ന് തോന്നുന്ന നിമിഷത്തില്‍ ഗോണ്‍സാഗ വിമാനം ബ്രേക്ക് ചെയ്ത് നിര്‍ത്തുകയും അതിന് മീറ്ററുകളുടെ വ്യത്യാസത്തില്‍, കുറച്ചുപിന്നില്‍നിന്ന് ഡെല്‍റ്റ വിമാനം പറന്നുയരുന്നതും കാണാം.

.


.

ജീവിതത്തില്‍ ഇതുവരെ ഒരു എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഇത്തരത്തില്‍ ‘നിര്‍ത്തൂ, നിര്‍ത്തൂ, നിര്‍ത്തൂ’ എന്ന് ഒരു പൈലറ്റിനോടും പറയുന്നത് കേട്ടിട്ടില്ലെന്ന് സംഭവസമയം അവിടെയുണ്ടായിരുന്ന ഒരു ഏവിയേഷന്‍ സ്‌പോട്ടര്‍ പറയുന്നു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!