കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ച നിതേഷ് റാണക്ക് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല – മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നത്. തങ്ങൾക്ക് സ്വാധീനമുറപ്പിക്കാൻ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവത്കരിച്ചും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘ്പരിവാർ കരുതുന്നത്. അതിനെ പിൻപറ്റിയാണ് ഇത്തരം പ്രസ്താവനകൾ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
.
വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാൻ അർഹനല്ല. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം മിനി പാകിസ്താൻ ആയതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചത് എന്നായിരുന്നു നിതേഷ് റാണയുടെ പരാമർശം. തീവ്രവാദ സംഘടനകളുടെ പിന്തുണയോടെയാണ് രണ്ടുപേരും വിജയിച്ചത് എന്നും മന്ത്രി ആരോപിച്ചിരുന്നു. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി രാജിവെക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ആവശ്യപ്പെട്ടിരുന്നു.
.
എന്നാൽ രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടിൽ നിന്ന് ജയിച്ചത് വർഗീയ വാദികളുടെ വോട്ടുകൊണ്ടാണെന്നും പ്രിയങ്കയുടെ പ്രകടനത്തിൻ്റെ മുന്നിലും പിന്നിലും തീവ്രവാദികളാണുണ്ടായിരുന്നതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവൻ പറഞ്ഞിന് പിന്നാലെയാണ് ബിജെപി മന്ത്രി നിതേഷ് റാണയുടെ വിവാദ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!