മദ്രസയിൽ നിന്ന് വിനോദയാത്ര പോയ ബസ് തെരുവ് വിളക്കിൻ്റെ തൂണിലിടിച്ചു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: ദേശീയപാതയിൽ വെളിയങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം ഹയര്‍ സെക്കഡറി മദ്രസയിലെ വിദ്യാര്‍ഥിനിയും കർളിക്കാടൻ മുജീബിൻ്റെ മകളുമായ ഫാത്തിമ ഹിബ (17) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.45 -നായിരുന്നു അപകടം. കൊണ്ടോട്ടി ഒഴുകൂർ പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയി തിരിച്ചു വരുമ്പോഴാണ് ബസ് അപകടത്തില്‍പ്പെട്ടത്. ഒഴുകൂർ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനിയാണ്.
.
ദേശീയപാത 66 വെളിയങ്കോട് മേൽപാലത്തിൽ വെച്ചായിരുന്നു അപകടം. ബസ് മേൽപാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. കൈവരിയില്‍ സ്ഥാപിച്ച തെരുവുവിളക്കിന്റെ തൂണില്‍ തല ഇടിച്ചാണ് മരണം സംഭവിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
.
45 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ മറ്റ് രണ്ടു വിദ്യാര്‍ഥികള്‍ക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിബയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഗവ. ആശുപത്രി മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.