മകൻ്റെ കഞ്ചാവ് കേസ് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യു.പ്രതിഭ എംഎൽഎ; മീഡിയവണ്ണിനെതിരെ മതവിദ്വേഷം വളർത്തുന്ന വർഗീയ പരാമർശവും – വീഡിയോ

ആലപ്പുഴ: യു പ്രതിഭ എംഎൽയുടെ മകനെതിരായ കഞ്ചാവ് കേസിലെ FIR ന്‍റെ  പകർപ്പ് മാധ്യമങ്ങൾ പുറത്ത് വിട്ടതോടെ രൂക്ഷ വിമർശനവവുമായി വീണ്ടും എം.എൽഎ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു. ഇന്നലെയാണ് യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ 9 പേർക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും  കേസെടുത്തത്. എന്നാൽ വാർത്ത പുറത്ത് വന്നതോടെ തൻ്റെ മകൻ്റെ പേരിൽ കേസില്ലെന്നും വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ പരാതി നൽകുമെന്നുമായിരുന്നു ഇടത് എംഎൽഎയായ യു. പ്രതിഭയുടെ അവകാശവാദം.
.
എന്നാൽ വാർത്ത വ്യാജമല്ലെന്ന് എഫ്.ഐ.ഐറിൻ്റെ കോപ്പി പ്രസിദ്ധീകരിച്ചുകൊണ്ട് ഇന്ന് മാധ്യമങ്ങൾ വാർത്ത നൽകി. എഫ്.ഐ.ആർ അനുസരിച്ച് കേസിൽ ഒൻപതാം പ്രതിയാണ് കനിവ്. സംഘത്തിൽ നിന്ന് പിടിച്ചെടുത്തത് 3ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണെന്നും കനിവിനെ അറസ്റ്റ് ചെയ്തെന്നും പൊലീസ് വ്യക്തമാക്കുകയും ചെയ്തു.

മകനെതിരെ ഉള്ളത് വ്യാജ വാർത്തയാണെന്ന വിശദീകരണവുമായിട്ടായിരുന്നു ഫേസ് ബുക്ക്‌ ലൈവിലൂടെ യൂ പ്രതിഭ എംഎൽഎ രംഗത്ത് എത്തിയിരുന്നത്.മാധ്യമങ്ങൾ കള്ളവാർത്ത നൽകിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎൽഎ യുടെ വാദം.അതിനിടെയാണ് എഫ്ഐആര്‍ വിവരങ്ങള്‍ മാധ്യമങ്ങൾ പുറത്ത് വിടുന്നത്.
.

എന്നാൽ FIR കോപ്പി പുറത്ത് വിട്ട് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ ഇന്ന് വീണ്ടും രൂക്ഷ വിമർശനവുമായി എം.എൽ.എ ഫേസ് ബുക്കിൽ എത്തി. ചാനലുകളുടെ പേരെടുത്ത് പറഞ്ഞ് രൂക്ഷമായ വിമർശനമാണ് എംഎൽഎ നടത്തിയത്. ഇതിനിടെ മീഡിയവണ്ണിനെതിരെ മതവിദ്വേഷം വളർത്തുന്ന പരാമർശവും അവർ നടത്തി. മീഡിയവണ്ണിന് തന്നോട് മതപരമായ എതിർപ്പുണ്ടാകാം അത് കൊണ്ടാകാം വാർത്ത നൽകിയതെന്നായിരുന്നു എം.എൽ.എയുടെ പരാമർശം. ഈ പരാമർശത്തിനെതിരെ വാർത്ത നൽകിയ റിപ്പോർട്ടർ് വിശദീകരണവുമായി എത്തി. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾക്ക് ഉപയോഗിക്കാൻ പറ്റുന്ന പദമാണോ എംഎൽഎ ഉപയോഗിച്ചതെന്ന് റിപ്പോർട്ടർ ചോദിച്ചു. വീഡിയോ കാണാം.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!