മതിലിലിടിച്ച് കത്തിയമർന്ന് വിമാനം: ദക്ഷിണ കൊറിയയിൽ മരണം 176 ആയി, മരിച്ചവരിൽ 77 സ്ത്രീകളും – വീഡിയോ

ദക്ഷിണ കൊറിയയിൽ റൺവേയിലൂടെ തെന്നിനീങ്ങി കോൺക്രീറ്റ് മതിലിൽ ഇടിച്ച് കത്തിയമർന്ന വിമാനത്തിലുണ്ടായിരുന്ന 176 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ജീവനക്കാരടക്കം ആകെ 181 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരും വിമാനക്കമ്പനി ജീവനക്കാരാണ്. തായ്‌ലൻഡിൽനിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സോളിൽനിന്ന് 290 കി.മീ. അകലെയുള്ള മുവാൻ വിമാനത്താവളത്തിൽ തകർന്നത്.
.
കൊല്ലപ്പെട്ട 167ൽ 79 പേർ പുരുഷന്മാരാണ്. 77 പേർ സ്ത്രീകളും. കത്തിക്കരിഞ്ഞുപോയതിനാൽ 11 പേരുടെ ജെൻഡർ തിരിച്ചറിയാനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കും. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാസേനയുടെ 32 വാഹനങ്ങളും അനേകം ഹെലിക്കോപ്റ്ററുകളും സ്ഥലത്തെത്തി. 1560 രക്ഷാപ്രവർത്തകരെക്കൂടാതെ, പൊലീസുകാരും സൈനികരും മറ്റ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് ഉണ്ടായിരുന്നു.
.


.
അപകടത്തിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റൺവേയിലേക്കു താഴ്ന്ന വിമാനത്തിന്റെ ലാൻഡിങ് ഗിയർ പുറത്തുവന്നിരുന്നില്ല. തെന്നിനീങ്ങിയ വിമാനം മതിലിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. തീ അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു. ഒട്ടേറെ പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പ്രാദേശിക സമയം രാവിലെ 9.03നായിരുന്നു അപകടം. 15 വർഷം പഴക്കമുള്ള ബോയിങ് 737-800 ജെറ്റ് വിമാനമാണിതെന്ന് ദക്ഷിണ കൊറിയൻ ട്രാൻസ്പോർട് മന്ത്രാലയം വ്യക്തമാക്കി. അപകടത്തിൽ ജെജു എയർ ക്ഷമാപണം നടത്തിയിട്ടുണ്ട്.
.


.
ബാങ്കോക്കിൽനിന്ന് തിരിച്ചെത്തുകയായിരുന്ന വിമാനത്തിൽ തായ്‌ലൻഡ് സ്വദേശികളായ രണ്ടുപേരുണ്ടായിരുന്നു. തായ്‌ലൻഡിലെ സുവർണഭൂമി വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ജെജു എയറിന്റെ 7സി 2216 വിമാനത്തിന് എന്തെങ്കിലും തകരാർ ഉണ്ടായിരുന്നതായി റിപ്പോർട്ടില്ലെന്ന് തായ്‌ലൻഡിലെ വിമാനത്താവളങ്ങളുടെ ഡയറക്ടർ കെറാറ്റി കിജ്‌മാനാവത് സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയുടെ വ്യോമയാന ചരിത്രത്തിൽ ഏറ്റവുമധികംപേർ കൊല്ലപ്പെട്ട വിമാനപകടങ്ങളിലൊന്നാണിത്. 1997ൽ ഗുവാമിൽ നടന്ന വിമാനാപകടത്തിൽ 228 പേർ കൊല്ലപ്പെട്ടിരുന്നു.
.

വിമാനം പൂർണമായി തകർന്നെന്ന് മുവാൻ അഗ്നിരക്ഷാസേന മേധാവി ലീ ജിയോങ്–ഹിയോൺ അറിയിച്ചു. വിമാനത്തിന്റെ വാൽ ഭാഗം മാത്രമാണ് അവശിഷ്ടങ്ങൾക്കിടയിൽ തിരിച്ചറിയാൻപാകത്തിൽ കിടക്കുന്നത്. പക്ഷിയിടിച്ചാണോ അപകടം എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനം ലാൻഡ് ചെയ്യുന്നതിനു മുന്നോടിയായി എയർ ട്രാഫിക് കൺട്രോളിൽനിന്ന് പക്ഷികൾ പറക്കുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ട്രാൻസ്പോർട് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെടുത്തിട്ടുണ്ട്. ഇതു പരിശോധിച്ചശേഷം അപകടകാരണം വ്യക്തമാകുമെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!