പുതുവർഷപ്പുലരി അവിസ്മരണീയമാക്കാനൊരുങ്ങി ഷാർജ; കരിമരുന്ന് പ്രദർശനങ്ങൾ വിസ്മയം തീർക്കും
ഷാർജ: അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിൽ സംയുക്തമായി 25 മിനിറ്റ് ദൈർഘ്യത്തിൽ അത്യുഗ്രൻ വെടിക്കെട്ടുകൾ സംഘടിപ്പിക്കും. പുതുവർഷപ്പുലരി അവിസ്മരണീയമാക്കാനാണ് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡിവലപ്മെന്റ് അതോറിറ്റി (ശുറൂഖ്) തയ്യാറെടുക്കുന്നത്. അൽ മജാസ് വാട്ടർഫ്രണ്ടിൽ അഞ്ച് മിനിറ്റ് ദൈർഘ്യത്തിലും അൽ ഹീറ, ഖോർഫക്കാൻ ബീച്ചുകളിൽ 10 മിനിറ്റ് വീതം ദൈർഘ്യത്തിലുമാണ് കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കുക.
.
ഖാലിദ് തടാകത്തിൽ സ്ഥിതിചെയ്യുന്ന അൽ മജാസ് വാട്ടർഫ്രണ്ടിൽ ചൊവ്വാഴ്ച വൈകീട്ട് മുതൽ തത്സമയ വിനോദ പരിപാടികൾ ആസ്വദിക്കാം. ഷാർജയുടെ സ്കൈലൈൻ കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ ഒട്ടേറെ ഭക്ഷ്യഔട്ട്ലെറ്റുകളും സജ്ജമാക്കും. മൂന്നര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അൽ ഹീറ ബീച്ചും പുതുവർഷ ആഘോഷക്കാഴ്ചകളാൽ വിസ്മയമൊരുക്കും. കിഴക്കൻ മേഖലയിലെ പ്രധാന ആകർഷണമായ ഖോർഫക്കാൻ ബീച്ചിലും കാഴ്ചകളും രുചിവൈവിധ്യങ്ങളും ആസ്വദിക്കാം.
.
ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡിവലപ്മെന്റ് അതോറിറ്റിയുടെ പങ്കാളിത്തത്തോടെയാണ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളിൽ പൂർണ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാവിധ നടപടികളും ശുറൂഖ് അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ‘എ മാജിക്കൽ ന്യൂ ഇയേഴ്സ് ഈവ് ബൈ ദ ബേ’ എന്ന പേരിൽ വൈവിധ്യമാർന്ന ആഘോഷ പരിപാടിക്ക് അൽ നൂർ ദ്വീപ് സാക്ഷ്യം വഹിക്കും.
.
അൽ മോണ്ടസ പാർക്കിൽ ശൈത്യകാലം ആഘോഷമാക്കാൻ ആരംഭിച്ച വിന്റർ ലാൻഡ് ഫെസ്റ്റിവൽ അടുത്തമാസം അഞ്ചുവരെ നീണ്ടുനിൽക്കും. പുതുവർഷത്തലേന്ന് രാത്രി എട്ടുമുതൽ വിവിധയിടങ്ങളിൽ ആഘോഷപരിപാടികൾ ആരംഭിക്കും. പ്രായഭേദമന്യേ എല്ലാവർക്കും ആസ്വാദിക്കാനാകുന്ന പരിപാടികളുടെ നീണ്ട നിരയാണ് ശുറൂഖ് വാഗ്ദാനം ചെയ്യുന്നത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.