അത് വ്യാജ വാര്‍ത്തയല്ല, പ്രതിഭയുടെ അവകാശവാദം പൊളിയുന്നു; മകനെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും, FIR പുറത്ത്
ആലപ്പുഴ: യു പ്രതിഭ എംഎൽയുടെ മകനെതിരായ കഞ്ചാവ് കേസിലെ FIR ന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് FIRല്‍ പറയുന്നു.
.
കേസിൽ ഒൻപതാം പ്രതിയാണ് കനിവ്. സംഘത്തിൽ നിന്ന് പിടിച്ചെടുത്തത് 3ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ്. മകനെതിരെ ഉള്ളത് വ്യാജ വാർത്തയാണെന്ന വിശദീകരണവുമായി ഫേസ് ബുക്ക് ലൈവിലൂടെ യൂ പ്രതിഭ എംഎൽഎ രംഗത്ത് എത്തിയിരുന്നു.മാധ്യമങ്ങൾ കള്ളവാർത്ത നൽകിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎൽഎ യുടെ വാദം.അതിനിടെയാണ് എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
കനിവ് ഉൾപ്പടെ ഒൻപതുപേർ കഞ്ചാവുമായി കഴിഞ്ഞ ദിവസമാണ്എക്സൈസിന്റെ പിടിയിലായത്.. കസ്റ്റഡിയിൽ എടുത്ത യുവാക്കളെ ജാമ്യത്തിൽ വിട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഫ്തിയിൽ എത്തിയാണ് കുട്ടനാട് എക്സൈസ് സംഘം കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ യുവാക്കളെ കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ച എക്സൈസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
.
.
മകന്റെ പക്കൽനിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്നായിരുന്നു യു.പ്രതിഭ എംഎൽഎ ഫേസ് ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നത്. മകനെതിരായി വന്ന വാർത്ത നിഷ്കളങ്കമല്ലെന്നും അവർ അവകാശപ്പെട്ടിരുന്നു. “മകന്റെ കയ്യിൽനിന്നു കഞ്ചാവ് പിടികൂടിയെന്ന് തന്നോട് പൊലീസ് പറഞ്ഞിട്ടില്ല. മകൻ ഈ നാട്ടിലെ എല്ലാവരുമായി കൂട്ടാണ്. മകന്റെ കയ്യിൽനിന്നു കഞ്ചാവ് പിടിച്ചാൽ അവന്റെ കൂടെ നിൽക്കില്ല, താൻ മാധ്യമങ്ങളോട് തുറന്നുപറയുമായിരുന്നെന്നും പ്രതിഭ ഇന്നലെ പറഞ്ഞിരുന്നു.
ഇല്ലാത്ത വാർത്ത ആഘോഷിച്ചതിൽ അമർഷമുണ്ട്. മകന്റെ ഒപ്പമുണ്ടായിരുന്നവരുടെ കാര്യം അറിയില്ല. ആ കാര്യങ്ങൾ മറ്റു കുട്ടികളുടെ മാതാപിതാക്കളോട് ചോദിക്കണമെന്നും പ്രതിഭ പറഞ്ഞു.
യു.പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേരെയാണ് കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. തകഴി പുലിമുഖം ജെട്ടിക്ക് സമീപം ഒരു സംഘം യുവാക്കൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി സന്ദേശം കിട്ടിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന 9 പേരെയും അറസ്റ്റ് ചെയ്തതെന്നു കുട്ടനാട് എക്സൈസ് അറിയിച്ചു.
കനിവ്, സച്ചിൻ, മിഥുൻ, ജെറിൻ, ജോസഫ്, ബെൻസ്, സജിത്, അഭിഷേക്, സോജൻ എന്നിവരെയാണ് സിഐ ആർ.ജയരാജും സംഘവും അറസ്റ്റ് ചെയ്തത്. 3 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും കഞ്ചാവ് വലിച്ചതിനുമാണ് കേസെടുത്തത്. പ്രതിഭയുടെ മകനെതിരെ കഞ്ചാവ് വലിച്ചതിനുള്ള എൻടിപിഎസ് 27 വകുപ്പ് മാത്രമാണു ചുമത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിൽ വിട്ടു. അതേസമയം പ്രതികളുടെ കൈവശം കൂടുതൽ കഞ്ചാവ് ഉണ്ടായിരുന്നെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ വേണ്ടി അളവ് കുറച്ചുകാണിക്കുകയായിരുന്നുവെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു.
90 ഗ്രാം കഞ്ചാവ് ആണ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്തകൾ. തകഴി പാലത്തിനടിയിൽ നിന്നാണ് ഇവർ പിടിയിലായത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.