ക്ലാസ് മുറിയിൽ അധ്യാപകൻ അശ്ലീല വിഡിയോ കണ്ടു; ചിരിച്ച വിദ്യാർഥിക്ക് മർദനം, എട്ടുവയസ്സുകാരനെ തലമുടിയിൽ പിടിച്ചു ചുമരിൽ ഇടിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിൽ വിദ്യാർഥിയോട് അധ്യാപകന്റെ ക്രൂരത. ക്ലാസ് മുറിയിൽ ഇരുന്നു താൻ അശ്ലീലചിത്രം കാണുന്നതു കണ്ട എട്ടുവയസ്സുകാരനെയാണ് അധ്യാപകൻ ക്രൂരമായി മർദിച്ചത്.  അധ്യാപകൻ വിഡിയോ കണ്ട സംഭവം സഹപാഠികളോട് പറഞ്ഞു ചിരിച്ചുവെന്ന് ആരോപിച്ചാണ് അധ്യാപകനായ കുൽദീപ് യാദവ് വിദ്യാർഥിയുടെ മുടിയിൽ പിടിച്ചു തല ചുമരിൽ ഇടിച്ചത്. അധ്യാപകനെ കസ്റ്റഡിയിൽ എടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും യുപി പൊലീസ് പറഞ്ഞു.
.
കുൽദീപ് യാദവ് ക്ലാസ് മുറിയിൽ മൊബൈൽ ഫോണിൽ ഒരു അശ്ലീല വിഡിയോ കാണുകയായിരുന്നു. വിദ്യാർഥികൾ ഇതു കാണുകയും പരസ്പരം സംസാരിച്ചു ചിരിക്കുകയും ചെയ്തുവെന്ന് വിദ്യാർഥിയുടെ പിതാവ് പറയുന്നു. ‘‘വിദ്യാർഥികളുടെ പ്രതികരണത്തിൽ ക്ഷുഭിതനായ യാദവ് എന്റെ മകനെ ക്രൂരമായി മർദിച്ചു. അയാൾ മകന്റെ മുടിയിൽ പിടിച്ചു തല ഭിത്തിയിൽ ഇടിച്ചു. ചൂരൽ കൊണ്ട് അടിച്ചു. എന്റെ മകനു ചെവിയിൽ ഉൾപ്പെടെ പരുക്കേറ്റു. അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്’’ – പിതാവ് പറഞ്ഞു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!