‘ക്ഷമ ചോദിക്കുന്നു’: വിമാനദുരന്തത്തിൽ അസർബൈജാനോട് ഖേദം പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡൻ്റ്
മോസ്കോ∙ വിമാന ദുരന്തത്തിൽ അസർബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. അസർബൈജാൻ പ്രസിഡന്റുമായി പുട്ടിൻ ഫോണിൽ സംസാരിച്ചതായാണ് വിവരം. റഷ്യയുടെ വ്യോമ മേഖലയിൽ അപകടം നടന്നതിൽ ക്ഷമ ചോദിക്കുന്നെന്ന് പുട്ടിൻ പറഞ്ഞു. ഇരകളുടെ കുടുംബങ്ങളോട് ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരുക്കേറ്റവർക്ക് വേഗം സുഖംപ്രാപിക്കട്ടെയെന്നും പുട്ടിൻ പറഞ്ഞു.
.
അസർബൈജാൻ എയർലൈൻ വിമാനം തകർന്ന സംഭവത്തിൽ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് അസർബൈജാൻ എയർലൈൻസ് ആരോപിച്ചിരുന്നു. സംഭവത്തിൽ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് അസർബൈജാൻ എയർലൈൻസ് ഇത്തരമൊരു പ്രതികരണം നടത്തിയത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ വിമാനത്താവളത്തിലേക്കുള്ള പത്തു സർവിസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
.
വിമാനാപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 67 പേരിൽ 38 പേരെങ്കിലും മരിച്ചതായി കസഖ്‌സ്ഥാൻ അധികൃതർ സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പൈലറ്റുമാരും ഒരു ഫ്ലൈറ്റ് അറ്റൻഡന്റും ഉൾപ്പെടുന്നു. അസർബൈജാൻ, കസഖ്‌സ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.