അവധി ആഘോഷിക്കാൻ കുടുംബവീട്ടിലെത്തി; കുളിക്കാനിങ്ങിയ സഹോദരങ്ങളുടെ മൂന്ന് മക്കൾ ഒഴുക്കില്‍പെട്ട് മുങ്ങിമരിച്ചു

കാസര്‍കോട്: കാസര്‍കോട് പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പെട്ട് മുങ്ങിമരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17), അഷ്‌റഫിന്റെ മകൻ യാസിൻ (13), ഇവരുടെ സഹോദരിയുടെ മകൻ സമദ് (13) എന്നിവരാണ് മരിച്ചത്. ഇന്നുച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്.

പയസ്വിനിപ്പുഴയിലെ പാലത്തിന് താഴെ ഭാഗത്താണ് കുളിക്കാനിറങ്ങിയത്. കയത്തില്‍പെട്ടാണ് അപകടം സംഭവിച്ചത്. റിയാസിനെ അഗ്നിരക്ഷാ സേനയുടെ തിരച്ചലില്‍ കണ്ടെത്തി ഉടന്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് മറ്റു രണ്ടുപേരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സഹോദരങ്ങളുടെ മക്കളാണ് മൂവരും. അവധി ആഘോഷിക്കാനായാണ് മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയതായിരുന്നു.
.
സിദ്ദീഖും അഷ്‌റഫും സഹോദരൻമാരാണ്. ഇവരുടെ സഹോദരിയുടെ മകനാണ് സമദ്. തറവാട് വീട്ടിൽ എത്തിയ ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേർ ഒഴുക്കിൽപ്പെട്ടത്. മുങ്ങൽ വിദഗ്ധരുടെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.അപകടം നടന്ന സ്ഥലത്തോട് ചേർന്ന് തന്നെയാണ് മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയത്. കുട്ടികൾക്ക് നീന്തൽ അറിയാമെന്നാണ് ബന്ധുക്കൾ പറയുന്നത്. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം..

പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നായിരുന്നു തിരച്ചില്‍. ബേഡകം പോലീസും സ്ഥലത്തുണ്ട്. എരിഞ്ഞിപ്പുഴയില്‍ കച്ചവടം നടത്തുന്ന അഷ്‌റഫ് – ശബാന ദമ്പതികളുടെ മകനാണ് യാസിന്‍. അഷ്‌റഫിന്റെ സഹോദരന്‍ മജീദിന്റെ മകനാണ് സമദ്. ഇവരുടെ സഹോദരി മഞ്ചേശ്വരത്ത് താമസിക്കുന്ന റംലയുടെയും സിദ്ദിഖിന്റെയും മകനാണ് റിയാസ്.Updating..
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!