തണുത്തുവിറക്കും, സൗദി കൊടും തണുപ്പിലേക്ക്; താപനിലയിൽ വൻ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യ അതിശൈത്യത്തിലേക്ക്. താപനിലയില്‍ ഗണ്യമായ കുറവാണ് ഉണ്ടാകുന്നത്. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ ശനിയാഴ്ച മുതല്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസിനും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും ഇടയിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.
.
രാജ്യത്തിന്‍റെ വടക്ക് ഭാഗത്താണ് ശൈത്യം കൂടുതല്‍ ബാധിക്കുക. തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, ഹായിൽ, മദീനയുടെ വടക്ക് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടും. ഇവിടങ്ങളില്‍ ജനുവരി മൂന്ന് വെള്ളിയാഴ്ച വരെ ഇതേ കാലാവസ്ഥ തുടരാനുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്.
.
രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഇപ്പോള്‍ തന്നെ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. അതേസമയം വരുന്ന ആഴ്ച ഈ ശൈത്യകാലത്തിലെ ഏറ്റവും ശക്തമായ ശീതതംരഗം രാജ്യത്ത് അനുഭവപ്പെടുമെന്ന തരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ ശരിയല്ലെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസ്സൈന്‍ അല്‍ ഖത്താനി പറഞ്ഞു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!