കൊടുംക്രൂരത..! ഒന്നര വയസ്സുകാരനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി; പ്രവാസി വീട്ടുജോലിക്കാരി പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ വിദേശി വീട്ടുജോലിക്കാരി പിടിയിൽ. ഒന്നര വയസ്സുള്ള സ്വദേശി കുട്ടിയാണ് മരിച്ചത്. ക്രൂരമായ സംഭവത്തിന്‍റെ ഞെട്ടലിലാണ് കുവൈത്ത് സമൂഹം. ഫിലിപ്പീൻസ് സ്വദേശിയായ വീട്ടുജോലിക്കാരിയാണ് പിടിയിലായത്.
.
മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ ഒരു വീട്ടിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കള്‍ ഓടിയെത്തുകയും കുഞ്ഞിനെ ജാബിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രവാസി വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു.
.
വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പൊലീസും ഡിറ്റക്ടീവ് ഉദ്യോഗസ്ഥരും കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. ഹൃദയഭേദകമായ ഈ സംഭവത്തിന്‍റെ ഞ‌െട്ടലിലാണ് രാജ്യം.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!