“അജിത് കുമാർ ആരോപണവിധേയൻ, സ്ഥാനക്കയറ്റം നൽകുന്നത് ഒഴിവാക്കാമായിരുന്നു”; സിപിഐ സംസ്ഥാന കൗൺസിൽ
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന്റെ സ്ഥാനക്കയറ്റ തീരുമാനത്തിൽ വിമർശനവുമായി സിപിഐ സംസ്ഥാന കൗൺസിൽ. ആരോപണവിധേയന് സ്ഥാനക്കയറ്റം നൽകുന്നത് ഒഴിവാക്കാമായിരുന്നു.ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ തീരുമാനം വേണമെന്നും അംഗങ്ങൾ പറഞ്ഞു. ആരോപണ വിധേയന് സ്ഥാനക്കയറ്റം നൽകുന്നത് ഒഴിവാക്കാമായിരുന്നു എന്നും കൗൺസിൽ വിമർശനമുന്നയിച്ചു.
ഈയിടെ ചേർന്ന ഐപിഎസ് സ്‌ക്രീനിംഗ് കമ്മിറ്റി അജിത്കുമാറിൻറെ സ്ഥാനക്കയറ്റത്തിന് അനുമതി നൽകിയിരുന്നു.
തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളിലാണ് അജിത് കുമാർ അന്വേഷണം നേരിടുന്നത്. എന്നാൽ, അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്.
ഇതിനിടെ അനധികൃത സ്വത്ത് സംഭാദനക്കേസിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കും. പി.വി അൻവർ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.