‘ഉഗ്രശബ്ദം കേട്ടു, വാഹനം നിർത്തി അവിടേക്ക് ഓടി’: കസഖ്സ്ഥാൻ വിമാനാപകടത്തിന് സാക്ഷിയായി മലയാളി

അസ്താന∙ അസർബൈജാൻ എയർലൈൻസിന്റെ വിമാനം കസഖ്സ്ഥാനിൽ തകർന്നു വീണ് 38 പേർ മരിക്കുന്നതിനു തൊട്ടു മുൻപുള്ള നിമിഷങ്ങൾക്ക് സാക്ഷിയായി മലയാളി. കാഞ്ഞിരപ്പള്ളി മണിമല സ്വദേശി ജിൻസ് മഞ്ഞക്കൽ ജോലി ചെയ്യുന്ന ഹോട്ടലിനു സമീപമാണ് വിമാനം തകർന്നു വീണത്.

ജോലി സ്ഥലത്തേക്ക് വാഹനത്തിൽ പോകുമ്പോഴാണ് അപകടം ഉണ്ടായതെന്ന് ജിൻസ് പറഞ്ഞു. കൂടെയുള്ള ആളാണ് വിമാനം താഴേക്ക് പതിക്കുന്നത് ആദ്യം കണ്ടത്. ഉഗ്രശബ്ദം കേട്ടതോടെ വാഹനം നിർത്തി ജിൻസും കൂടെയുള്ളയാളും അപകടസ്ഥലത്തേക്ക് ഓടി. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തതിനാൽ വളരെ അടുത്തേക്ക് പോകാനായില്ല.
.


.

പരുക്കേറ്റ നിരവധിപേരെ ആശുപത്രിയിലേക്ക് മാറ്റുന്നതു കണ്ടു. അക്തൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനായാണ് വിമാനം എത്തിയത്. വിമാനത്താവളത്തിന് 30 കിലോമീറ്റർ അകലെ കടൽത്തീരത്തായാണ് വിമാനം ലാൻഡ് ചെയ്തതും തകർന്നതും. കടലിൽ വീണിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്നു ജിൻസ് പറഞ്ഞു.
.

കാഞ്ഞിരപ്പള്ളി മണിമല സ്വദേശി ജിൻസ്

.

കാസ്പിയന്‍ കടലിന്റെ തീരത്ത് വളരെ വേഗം വളരുന്ന ചെറു പട്ടണമായ അൽഷുക്കൂർ എന്ന സ്ഥലത്താണ് അപകടം നടന്നത്. കടലിൽനിന്ന് 100 മീറ്റർ മാറിയാണ് വിമാനം വീണത്. എമർജൻസി ലാൻഡിങ്ങിന് പൈലറ്റ് അനുമതി തേടിയെങ്കിലും വൈകിയതായി പ്രദേശവാസികൾ പറയുന്നുണ്ടെന്ന് ജിൻസ് പറഞ്ഞു. അക്തൗവിൽ മലയാളികൾ വളരെ കുറവാണ്. ജിൻസിന്റെ കുടുംബം കൊറോണ സമയത്ത് നാട്ടിലേക്ക് വന്നു. അപകടം നടന്നശേഷം രക്തം നൽകുന്നതിനടക്കം ആശുപത്രിയിലേക്ക് പോയതായി ജിൻസ് പറയുന്നു.

.


.

ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 38പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്. 29പേരെ രക്ഷപ്പെടുത്തി. അക്തൗ വിമാനത്താവളത്തിനു സമീപമാണ് അപകടം നടന്നത്. കനത്ത മൂടൽ മഞ്ഞ് കാരണം വിമാനം അക്തൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. അപകടത്തിനു മുൻപ് വിമാനം ലാൻഡ് ചെയ്യാൻ പല തവണ ശ്രമിച്ചതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഒടുവിൽ നിലത്ത് ഇടിച്ചിറങ്ങി വിമാനം അഗ്നിഗോളമായി മാറി.
.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!