മലയാളി യുവാവ് സൗദിയിൽ നിര്യാതനായി
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ മലയാളി യുവാവ് നിര്യാതനായി. മഞ്ചേരി ഈസ്റ്റ് പാണ്ടിക്കാട് സ്വദേശി അനീഷ് PT (37) ആണ് മരിച്ചത്. ഫൈസലിയയിൽ ഇർഫാൻ ഹോസ്പിറ്റലിനടുത്തുള്ള ഫർണിഷഡ് അപ്പാർട്ട്മെന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ (ഡിസംബർ 25) രാവിലെ ജിദ്ദയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം.
ബ്ലഡ് പ്രഷർ ക്രമാധീതമായി വർധിക്കുകയും തുടർന്ന് സ്ട്രോക്കുണ്ടായി മസ്തിസ്കാഘാതം സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ 25 ദിവസത്തോളമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. അവിവാഹിതനാണ്. പിതാവ്: രാമകൃഷ്ണ പണിക്കർ, മാതാവ്: ദേവകി. കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങിന്റെയും പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി സംഘടന (PAPPA) യുടേയും നേതാക്കൾ അറിയിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.