രക്ഷാദൗത്യം 40 മണിക്കൂർ പിന്നിട്ടു, കുഴൽകിണറിൽ വീണ മൂന്നുവയസുകാരിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു – വീഡിയോ

രാജസ്ഥാനിലെ കൊട്പുട്ലി ബെഹ്റോർ ജില്ലയിൽ 700 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണ ചേതന എന്ന മൂന്നുവയസ്സുകാരിയെ പുറത്തെടുക്കാനുള്ള രക്ഷാദൗത്യം നാൽപതാം മണിക്കൂറിലേക്ക്. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന സംഘങ്ങൾ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കുഴൽക്കിണറിന്റെ വീതികുറഞ്ഞതും മണ്ണിലെ ഈര്‍പ്പവും രക്ഷാദൗത്യം ദുഷ്കരമാക്കുകയാണ്.
.


.
തുടക്കത്തിൽ പത്ത് അടിയുള്ള ഇരുമ്പ് ദണ്ഡിൽ കൊളുത്ത് വച്ച് കുട്ടിയെ രക്ഷപെടുത്താനാണ്‌ ശ്രമിച്ചതെങ്കിലും വിജയകരമായില്ല. ശേഷം പ്രാദേശികമായി ലഭ്യമായ പൈലിങ് മെഷീൻ ഉപയോ​ഗിച്ചാണ് ചൊവ്വാഴ്ച മുതൽ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്.

പൈലിങ് മെഷീൻ ഉപയോ​ഗിച്ച് 160 അടി ആഴത്തിൽ സമാന്തരമായി കുഴിക്കുന്ന ജോലിനടന്നുവരുന്നു. ഒരേസമയം രണ്ട് രീതിയിലാണ് രക്ഷാദൗത്യം നടത്തുന്നത്. ഒന്ന് കുഴൽക്കിണറിന് സമീപത്ത് ജെ.സി.ബി. ഉപയോ​ഗിച്ച് കുഴി കുഴിക്കുന്നതാണ്. മറ്റൊന്ന് പൈലിങ് മെഷീന്റെ സഹായത്തോടെ കുഴിക്കലാണ്. അത് ആരംഭിച്ചു. പൈലിങ് മൈഷീന് 150 അടിയോളം ആഴത്തിൽ കുഴിക്കാനാവും.- ദേശീയ ദുരന്ത നിവാരണ സേനയുടെ ചുമതല വഹിക്കുന്ന യോ​ഗേഷ് മീണ പറഞ്ഞു.
.


.
കുട്ടിയുടെ ആരോ​ഗ്യാവസ്ഥ പരിശോധിക്കാൻ ക്യാമറ ഒരുക്കിയിട്ടുണ്ടെന്നും കുഴൽക്കിണറിനുള്ളിൽ ഓക്സിജൻ ലഭിക്കാൻ ഓക്ജിസൻ പൈപ് താഴ്ത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ചേതന പതിനഞ്ച് അടി ആഴമുള്ള കുഴൽക്കിണറിലേക്ക് വീണത്. ശേഷം കുടുംബം പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ താഴേക്ക് വീഴുകയാണുണ്ടായത്. തുടർന്ന് മണിക്കൂറുകൾക്കകം ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
.


.

ശനിയാഴ്ചയാണ് കുഴൽക്കിണറിന്റെ നിർമാണ പ്രവർത്തനം പൂർത്തിയായതെന്നും അന്നുമുതൽ തുറന്നുകിടക്കുകയായിരുന്നുവെന്നും അധിക‍ൃതർ വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുമ്പ് രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ചിരുന്നു. സമീപത്തെ ഫാമിൽ കളിച്ചുകൊണ്ടിരിക്കെയായിരുന്നു അഞ്ചുവയസ്സുകാരൻ ആര്യൻ കിണറിൽ വീണത്. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ 56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!