ജോലിക്കുള്ള ഓഫർ ലെറ്റർ ലഭിച്ചു, പിന്നാലെ മരണം; യുവ എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ദോഹ: മലയാളി യുവാവ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശിയായ റഈസ് നജീബ് (21) ആണ് മരിച്ചത്.  ഖത്തർ ഇസ്‌ലാമിക് ഇൻഷുറൻസ് ഉദ്യോഗസ്ഥനും പ്രവാസി വെൽഫെയർ പ്രവർത്തകനുമായ നസീ മൻസിൽ നജീബ് ഹനീഫയുടെ മകനാണ് മരിച്ച റഈസ് നജീബ്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. യു.കെയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടി ഖത്തറിലെത്തിയ റഈസിന് ദുബൈയിൽ നിന്ന് ജോലിക്കുള്ള ഓഫർ ലെറ്റർ ഇന്ന് രാവിലെ ലഭിച്ചിരുന്നു. ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണം തേടിയെത്തിയത്.

ഖത്തർ എനർജിയിൽ ജോലിചെയ്യുന്ന സഹീന നജീബ് ആണ് മാതാവ്. സഹോദരങ്ങൾ: ഫാഹിസ് നജീബ്, റൗദ നജീബ്. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ ഹനീഫ പിതൃസഹോദരനാണ്. പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. റഈസ് നജീബിന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ ഖത്തർ അനുശോചനം രേഖപ്പെടുത്തി.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!