ലൈംഗിക തൊഴിലാളിയെ വെച്ച് ഭർത്താവിനെ കുടുക്കാൻ ശ്രമം, ലക്ഷ്യം പണം തട്ടൽ; യുവതിയും സഹായികളും പിടിയിൽ

സ്വന്തം ഭര്‍ത്താവിനെ ചതിച്ച് പണം തട്ടാന്‍ ശ്രമം. ചൈനയിൽ നടന്ന സംഭവത്തിൽ  ലൈംഗികത്തൊഴിലാളിയെ വെച്ച് ഭര്‍ത്താവിനെ വലയിലാക്കാനായിരുന്നു ശ്രമം. ഇതിനായി സുഹൃത്തിന്റെ സഹായവും കിട്ടി. പക്ഷേ, ബുദ്ധിമാനായ ഭര്‍ത്താവ് ഈ ഗൂഢനീക്കം നേരത്തേ തിരിച്ചറിഞ്ഞതിനാല്‍ ചതിയില്‍പ്പെടാതെ രക്ഷപ്പെട്ടു. ഇദ്ദേഹത്തിന്റെ പരാതിയില്‍ യുവതിയും സുഹൃത്തും മറ്റു രണ്ടുപേരും വിവാഹത്തട്ടിപ്പിന് അറസ്റ്റിലായി.
.
ചൈനയിലെ ഗുയിചൗ പ്രവിശ്യയിലെ ലോങ്‌ലി കൗണ്ടിയിലാണ് നാടകീയ സംഭവം. ഷിയോങ് എന്ന യുവതിയും ലി എന്ന് വിളിക്കപ്പെടുന്ന യുവാവും തമ്മില്‍ സുഹൃത്തുക്കളാണ്. ഒരുമിച്ചുകഴിയുന്ന ഇരുവര്‍ക്കും ഈവര്‍ഷം സാമ്പത്തികമായി അല്പം ബുദ്ധിമുട്ടുണ്ടായി. സഹായത്തിനായി പലരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ സുവോ, സോങ് എന്നീ രണ്ടു പുരുഷന്മാരെ ഓണ്‍ലൈനില്‍ പരിചയപ്പെട്ടു. സാഹചര്യം വെളിപ്പെടുത്തിയപ്പോള്‍ ഇരുവരും സഹായിക്കാമെന്നേറ്റു. പക്ഷേ, ഒരു നിബന്ധനയോടെയായിരുന്നെന്നു മാത്രം.

.
വിവാഹത്തട്ടിപ്പായിരുന്നു ലക്ഷ്യം. ആ നാട്ടില്‍ വരന്‍ വധുവിന് നിശ്ചിത സംഖ്യ സ്ത്രീധനം നല്‍കല്‍ പതിവുണ്ട്. ഒരു ലക്ഷം യുവാന്‍ അഥവാ ഏകദേശം 11.3 ലക്ഷം രൂപയാണ് നല്‍കേണ്ടത്. വരനെ പിന്നീട് മറ്റു അവിഹിത ബന്ധങ്ങളില്‍ പിടിക്കപ്പെട്ടാല്‍ വധുവിന് വിവാഹമോചനം ചെയ്യാനുള്ള അവകാശവുമുണ്ട്. തന്നെയുമല്ല, നേരത്തേ നല്‍കിയ സ്ത്രീധനം തിരിച്ചുനല്‍കുകയും വേണ്ട. ഈ പെരുമാറ്റച്ചട്ടം ഉപയോഗിച്ച് വഞ്ചനയുടെ സാധ്യത പ്രയോജനപ്പെടുത്തുകയായിരുന്നു പണം നല്‍കാമെന്നേറ്റ രണ്ടുപേരുടെ ലക്ഷ്യം.
.
അതിനായി ഷിയോങ്ങിനോട് ഒരു വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഷിയോങ് ഇത് അംഗീകരിച്ചില്ല. എന്നാല്‍ കാമുകന്‍ ലീ കൂടി നിര്‍ബന്ധിച്ചതിനാലും, പണം നേടേണ്ടത് അത്യാവശ്യമായതിനാലും അവള്‍ക്ക് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. അനന്തരം മാച്ച്‌മേക്കിങ് ഏജന്‍സി വഴി ബാവോ എന്നുപേരുള്ള ഒരു ധനികനെ കണ്ടെത്തി ഷിയോങ്ങുമായുള്ള വിവാഹമുറപ്പിച്ചു. 136,666 യുവാന്‍ ആണ് (ഏതാണ്ട് 13.7 ലക്ഷം രൂപ) ബാവോ സ്ത്രീധനമായി നല്‍കിയത്. കൂടാതെ ഷിയോങ്ങിന് ആഭരണങ്ങള്‍ വാങ്ങാനായി ജ്വല്ലറിയില്‍ അഞ്ചുലക്ഷത്തോളം രൂപയും നല്‍കി. അങ്ങനെ ബാവോയുടെ ജന്മനാടായ ജിയാങ്‌സുവില്‍വെച്ച് വിവാഹം ആര്‍ഭാടപൂര്‍വം നടന്നു.
.
വിവാഹാനന്തരം ലീ യുടെ ചില പ്രവൃത്തികളില്‍ ബാവോയ്ക്ക് സംശയം തോന്നാതിരുന്നില്ല. ഷിയോങ്ങിന്റെ കസിന്‍ എന്ന രീതിയിലാണ് ലീ യെ പരിചയപ്പെടുത്തിയിരുന്നത്. വീട്ടില്‍ ഡിന്നറിന് ഇരിക്കുമ്പോഴും മറ്റ് അവസരങ്ങളിലുമൊക്കെ ലീ, ബാവോയെ ലൈംഗികത്തൊഴിലാളികളുടെ അടുത്തുപോവാന്‍ പ്രേരിപ്പിക്കും. അതിനായുള്ള വഴികളും സാഹചര്യങ്ങളും ലീ പറഞ്ഞുകൊടുക്കുകയും ചെയ്യും. സംഗതി അത്ര പന്തിയല്ലെന്നു മനസ്സിലാക്കിയ ബാവോ, നേരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുകയാണ് ചെയ്തത്. പോലീസ് ഇടപെട്ടതോടെ തട്ടിപ്പ് തെളിഞ്ഞു. അതോടെ ഷിയോങ്ങും ലീ യും പദ്ധതി പറഞ്ഞുകൊടുത്ത സുവോയും സോങ്ങുമെല്ലാം പോലീസിന്റെ വലയിലായി. മൂന്നുവര്‍ഷം മുതല്‍ പത്തുവര്‍ഷംവരെയാണ് ഇവരുടെ ശിക്ഷാ കാലാവധി. കൂടാതെ എല്ലാവരും ചേര്‍ന്ന് ബാവോയ്ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കാനും ഉത്തരവുണ്ട്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!