കനത്ത മൂടൽ മഞ്ഞ്: തുർക്കിയിൽ ആംബുലൻസ് ഹെലിക്കോപ്റ്റർ തകർന്നുവീണു; നാല് പേർ മരിച്ചു – വീഡിയോ

അങ്കാറ∙ തുർക്കിയിൽ ആശുപത്രിക്കു സമീപം ഹെലികോപ്റ്റർ തകർന്നുവീണ് 4 പേർ മരിച്ചു. 2 പൈലറ്റുമാരും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണു മരിച്ചത്. ആംബുലൻസ് സേവനം നൽകുന്ന ഹെലികോപ്റ്ററാണ് തകർന്ന് വീണത്. കനത്ത മൂടൽമഞ്ഞു കാരണമായിരുന്നു അപകടം.

ആശുപത്രിയുടെ മുകളിൽനിന്നു പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായത്. പറന്നുയർന്ന ഉടനെ നിയന്ത്രണം നഷ്ടമായ ഹെലികോപ്റ്റർ നിലത്തേക്കു വീഴുകയായിരുന്നു. തുർക്കിയിൽ രണ്ടാഴ്ച മുൻപ് പരിശീലനത്തിനിടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 6 സൈനികർ മരിച്ചിരുന്നു.
.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

Share
error: Content is protected !!