മെക് 7ന് പിന്നാലെ, എ. വിജയരാഘവൻ്റെ വർഗീയ പ്രസ്​താവനയും ഏറ്റെടുത്ത്​ ദേശീയ മാധ്യമങ്ങൾ

കോഴിക്കോട്​: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ്റെ പ്രസ്​താവന ഏറ്റെടുത്ത്​ ദേശീയ മാധ്യമങ്ങൾ. ജമാഅത്തെ ഇസ്​ലാമിയുമായി കോൺഗ്രസിനുള്ള ബന്ധം ചൂണ്ടിക്കാണിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്​താവനക്ക്​ പിന്നാലെയാണ്​ ഇപ്പോൾ മറ്റൊരു സിപിഎം നേതാവ്​ കോൺഗ്രസിനെ ആക്രമിക്കുന്നതെന്ന്​ ഒരു ചാനൽ റിപ്പോർട്ട്​ ചെയ്യുന്നു.

‘ടൈംസ്​ നൗ’ മുൻ എഡിറ്റർ ഇൻ ചീഫായ രാഹുൽ ശിവശങ്കർ ഉൾപ്പെടെയുള്ളവരും വിജയരാഘവ​െൻറ പ്രസ്​താവന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്​. ഹിന്ദി ഓൺലൈൻ മാധ്യമങ്ങളും ഈ വാർത്ത നൽകിയിട്ടുണ്ട്​. വിജയരാഘവൻ മുമ്പ്​ നടത്തിയ വർഗീയ പരാമർശങ്ങളും ഇതിൽ പ്രതിപാദിക്കുന്നുണ്ട്​.

സിപിഎം വ​യ​നാ​ട് ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യവെയാണ് എ. വിജയരാഘവന്‍റെ വിവാദ പരാമർശം. രാ​ഹു​ൽ ഗാ​ന്ധിയും പ്രിയങ്ക ഗാന്ധിയും വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് വി​ജ​യി​ച്ച് ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത് മു​സ്‍ലിം വ​ർ​ഗീ​യ ചേ​രി​യു​ടെ ദൃ​ഢ​മാ​യ പി​ന്തു​ണ​യോ​ടെ​യാ​ണെ​ന്നാണ് വി​ജ​യ​രാ​ഘ​വ​ൻ പറഞ്ഞത്.

അ​വ​രു​ടെ പി​ന്തു​ണ ഇ​ല്ലെ​ങ്കി​ൽ രാ​ഹു​ൽ ഗാ​ന്ധി ജ​യി​ക്കു​മാ​യി​രു​ന്നി​ല്ല. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഓ​രോ ഘോ​ഷ​യാ​ത്ര​യു​ടെ മു​ന്നി​ലും പി​ന്നി​ലും ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യി​ലെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട വ​ർ​ഗീ​യ, തീ​വ്ര​വാ​ദ ഘ​ട​ക​ങ്ങ​ൾ ആ​യി​രു​ന്നു​വെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ആ​രോ​പി​ച്ചു.

മെക് 7 വ്യായാമ കൂട്ടായ്മക്കെതിരെ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസിഡണ്ട് പി.മോഹനനും കാന്തപ്പുരം വിഭാഗം ജില്ലാ സെക്രട്ട്രറി മുഹമ്മദലി കിനൂലൂരും നടത്തിയ പ്രസ്താവനകളും പ്രചാരണങ്ങളും ദേശീയമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ വിജയരാഘവൻ്റെ പ്രസ്താവനയും ദേശീയമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.

പ്രസ്​താവനക്കെതിരെ സംസ്​ഥാനത്ത്​ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്​. സിപിഎം ഭൂരിപക്ഷ വർഗീയത ഇളക്കിവിടുകയാണെന്നും ബിജെപി ഉ​ത്തരേന്ത്യയിൽ നടപ്പാക്കുന്ന നയമാണ്​ സിപിഎം കേരളത്തിൽ ചെയ്യുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്​. എന്നാൽ, കേരളത്തിൽ പ്രതിഷേധം ഉയരു​േമ്പാഴും, ദേശീയതലത്തിൽ വലതുപക്ഷ മാധ്യമങ്ങളടക്കം കേരളത്തിനും കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരായ വർഗീയ പ്രചാരണത്തിന്​ ഉപയോഗിക്കുകയാണ്​ വിജയരാഘവൻ്റെ വാക്കുകൾ.
.


.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!