മൊഹാലിയില്‍ ആറുനിലകെട്ടിടം തകര്‍ന്നുവീണു; നിരവധിപേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു – വീഡിയോ

മൊഹാലി: പഞ്ചാബിലെ മൊഹാലി ജില്ലയിലെ സൊഹാന ഗ്രാമത്തില്‍ ആറുനില കെട്ടിടം തകര്‍ന്നുവീണു. ഉള്ളില്‍ എത്രപേരാണ് കുടുങ്ങിയിട്ടുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മൊഹാലി എസ്.എസ്.പി. ദീപക് പരീഖ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്.
.


.
എത്രയുംപെട്ടെന്ന് അവശിഷ്ടങ്ങള്‍ നീക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍മാത്രമേ ഉള്ളില്‍ എത്രപേര്‍ കുടുങ്ങിക്കിടപ്പുണ്ട് എന്ന് അറിയാന്‍ കഴിയൂ. ഉള്ളില്‍ 11-ഓളം പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. സ്ഥലത്ത് മൂന്ന് ജെസിബികളും ഒരു അഗ്നിരക്ഷാ യൂണിറ്റും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നും ദീപക് മാധ്യമങ്ങളോട് പറഞ്ഞു.
.


.
ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാവരുതേ എന്നാണ് പ്രാര്‍ത്ഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എക്‌സില്‍ കുറിച്ചു. ‘സഹിബ്‌സാദാ അജിത് സിങ് നഗറിലാണ് അപകടമുണ്ടായത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്,’ മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.
.


.
കെട്ടിടം തകര്‍ന്നുവീഴാന്‍ ഇടയായ അപകടത്തിന് സാഹചര്യമൊരുക്കിയവര്‍ ആരാണെങ്കിലും അവര്‍ക്കെതിരെ നടപടി എടുക്കും. ഇപ്പോള്‍ സ്ഥലത്തുള്ള പ്രദേശവാസികള്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, തകര്‍ന്നുവീണ കെട്ടിടത്തിനടുത്തുള്ള ബേസ്‌മെന്റിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെയാണ് ഈ കെട്ടിടം തകര്‍ന്നുവീണതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
.


.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!