വെള്ളച്ചാട്ടത്തിന് സമീപം വസ്ത്രങ്ങളും മൊബൈലും; തിരച്ചിലിൽ 2 വിദ്യാർഥികളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുട്ടം: അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ രണ്ടുപേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം എം.ജി.എഞ്ചിനിയറിങ് കോളേജിലെ മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മുരിക്കാശേരി തേക്കിന്തണ്ട് കൊച്ചുകരോട്ട് പരേതനായ ഷാജിയുടെ മകന്‍ ഡോണല്‍ ഷാജി(22), ഒന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ഥിനി പത്തനാപുരം മഞ്ഞക്കാല തലവൂര്‍ പള്ളിക്കിഴക്കേതില്‍ റെജി സാമുവലിന്റെ മകള്‍ അക്‌സാ റെജി(18) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തൊടുപുഴയിലെ ഇടുക്കി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
.
അരുവിക്കുത്തിലേയ്ക്ക് രാസവസ്തുക്കളൊഴുക്കുന്നുവെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉച്ചയോടെ എത്തിയ പ്രാദേശിക ടി.വി ചാനല്‍ സംഘം ഒരു പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും വെച്ചിരിക്കുന്നത് കണ്ടു. ആളെ കണ്ടതുമില്ല. മലിനജലം ഒഴുക്കുന്നത് കാണാഞ്ഞതിനെ തുടര്‍ന്ന് സംഘം മടങ്ങി. പിന്നീട് വൈകീട്ട് നാലുമണിയോടെ വീണ്ടും ചാനല്‍ സംഘമെത്തി. അപ്പോഴും ഫോണും മറ്റും അവിടെത്തന്നെ ഇരിക്കുന്നത് കണ്ടതോടെ സംശയം തോന്നി.
.

പ്രദേശവാസിയായ സിനാജ് മലങ്കരയോട് വിവരം പറഞ്ഞു. ഇദ്ദേഹം വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തിയപ്പോഴും പാറയിലിരുന്ന ഫോണില്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു.ഡോണലിന്റെയും അക്‌സയുടെയും സഹപാഠികളായിരുന്നു വിളിച്ചത്. അപ്പോഴാണ് എഞ്ചിനിയറിങ് കോളേജിലെ കുട്ടികളെയാണ് കാണാതായതെന്ന് മനസ്സിലായത്. കോളജിൽ നിന്ന് 3 കിലോ മീറ്റർ ദൂരത്താണ് വെള്ളച്ചാട്ടം.
.
ഡോണൽ ഷാജിയെ വെള്ളച്ചാട്ടത്തിലെ കയത്തിൽ നിന്ന് വൈകിട്ട് 6.30നാണ് നാട്ടുകാർ കണ്ടെത്തിയത്. തുടർന്നു തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസും എത്തി. കയത്തിൽ നിന്നും 50 മീറ്റർ താഴെനിന്നും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തി. ഈ തിരച്ചിലിലാണ് വൈകീട്ട് 7.50-ഓടെ അക്‌സയെ കണ്ടെത്തിയത്. രാവിലെ മുതൽ ഇവരെ കാണാനില്ലെന്ന് സഹപാഠികൾ പറഞ്ഞിരുന്നു. അപ്പോൾ മുതൽ സഹപാഠികൾ ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഫോണുകളിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.
.
മുട്ടം പോലീസ് നടപടി സ്വീകരിച്ചു. ഡോണലിന്റെ മാതാവ് ലിസ്സി. സഹോദരന്‍: സോണച്ചന്‍. ജോപ്പി റെജിയാണ് മരിച്ച അക്‌സയുടെ അമ്മ. സഹോദരങ്ങള്‍: അസ്‌ന റെജി, അദീന റെജി.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!