CPM തിരുവനന്തപുരം ജില്ലാ സമ്മേളനം: മുഖ്യമന്ത്രിയെ വേദിയിലിരുത്തി ആഭ്യന്തര വകുപ്പിന് രൂക്ഷ​ വിമർശനം, നേതൃത്വം അടിമുടി തിരുത്തലിന് തയാറാകണമെന്ന് ആവശ്യം

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി ആഭ്യന്തര വകുപ്പിനെതിരെ​​ വിമർശനം. എം.ആർ അജിത്​ കുമാറിന് ഡിജിപിയായി മന്ത്രിസഭ സ്ഥാനക്കയറ്റം നൽകേണ്ടിയിരുന്നില്ല. കോടതി നിർദേശമായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. സർക്കാർ അത് ചെയ്യേണ്ടിയിരുന്നില്ലെന്നും പ്രതിനിധികൾ പറഞ്ഞു.
.
പാർട്ടി നേതൃത്വം അടിമുടി തിരുത്തലിന് തയാറാകണമെന്നും ഭരണത്തിന്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യൂതി സംഭവിച്ചെന്നും ചൂണ്ടിക്കാട്ടി സിപിഎമ്മിന്റെ സംഘടനാ റിപ്പോർട്ട്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ സംഘടനാ റിപ്പോർട്ടിലാണ് തുടർഭരണം സംഘടനാ ദൗർബല്യം ഉണ്ടാക്കിയെന്ന് വിമർശിക്കുന്നത്. പാർട്ടി വിട്ട മധു മുല്ലശേരി ബിജെപിയോട് അടുത്തിട്ടും നേതാക്കൾ ഇക്കാര്യം പാർട്ടി നേതൃത്വത്തിനോട് റിപ്പോർട്ട് ചെയ്തില്ലെന്നും സംഘടനാ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര വകുപ്പിന് പുറമെ തദ്ദേശ, ടൂറിസം വകുപ്പുകളെയും സംഘനടാ റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്.
.
തിരുവനന്തപുരത്ത് സഖാക്കൾക്ക് മണ്ണ് – ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎഫ്ഐ വെറുമൊരു ചാരിറ്റി സംഘടനയായി മാറിയെന്നും വിമർശനമുണ്ട്. തൊഴിലില്ലായ്മക്കെതിരെയുള്ള സമരങ്ങൾ ഏറ്റെടുക്കാനാകുന്നില്ല. വർഗീയതയ്ക്കെതിരെയും ഡിവൈഎഫ്ഐ ഒന്നും ചെയ്യുന്നില്ല. തിരുവനന്തപുരം മേയറെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പ്രതിനിധികൾ ആരോപിച്ചു. പാർട്ടിയുടെ വർഗ – ബഹുജന സംഘടനകളുടെ അംഗത്വത്തിനെതിരെയും സംഘടനാ റിപ്പോർട്ടിൽ വിമർശനമുണ്ട്. വോട്ടെടുപ്പിൽ അംഗങ്ങൾ പലരെയും കാണാറില്ലെന്നും, ഇത്രയും അംഗത്വം ഉണ്ടോയെന്നും റിപ്പോർട്ടിൽ ചോദിക്കുന്നു.
.

സംഘടനാ റിപ്പോർട്ടിൽ എസ്എഫ്ഐക്കെതിരെയും രൂക്ഷ വിമ‌‍‍ർശനമാണ് ഉയർന്നത്. യൂണിവേഴ്സിറ്റി കോളജിലും ഹോസ്റ്റലിലും തെറ്റായ പ്രവർത്തനം നടക്കുന്നുവെന്നും ഇതൊരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എസ്എഫ്ഐയിൽ ശക്തമായ ഇടപടെൽ വേണമെന്നും ജില്ലാ സമ്മേളനത്തിലെ ചർച്ചയിൽ ആവശ്യമുയർന്നു.
.
ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള നിലപാടിൽ പാർട്ടിക്ക് ഇരട്ടത്താപ്പാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ലോക്കൽ കമ്മറ്റികളിൽ നിന്ന് വിമർശനമുയർന്നിരുന്നു. മുസ്ലീം ന്യൂനപക്ഷങ്ങളോട് അടുത്ത കാലത്തായി സ്വീകരിച്ചുവരുന്ന നിലപാടിനെ വിമർശിച്ചുകൊണ്ട് ശക്തമായ പ്രതിഷേധമാണ് പല പ്രവർത്തകരും നേതൃത്വത്തെ അറിയിച്ചത്. ചില മുസ്ലീം സംഘടനകൾക്കെതിരെയുള്ള വിമർശനം അനാവശ്യമാകുന്നുവെന്നും ഇത്തരം പ്രവണതകൾ അതിരുവിടുന്നുവെന്നും ഇത് പാർട്ടിക്കും പ്രവർത്തകർക്കും നാണക്കേടുണ്ടാക്കുന്നുവെന്നും വിമർശനമുണ്ട്.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

Share
error: Content is protected !!