സൗദിയിൽ 20 ഓളം വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, 10 പേർക്ക് പരിക്ക് – വീഡിയോ

റിയാദ്: സൗദിയിലെ റിയാദിൽ 20 ഓളം വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ട്രാഫിക് അതോറിറ്റി അറിയിച്ചു. റിയാദിലെ മക്ക റോഡിലാണ് അപകടമുണ്ടായത്.

അപകടവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനനത്തിൽ ട്രാഫിക് പട്രോളിംഗും സിവിൽ ഡിഫൻസ് ടീമുകളും സ്ഥലത്തെത്തി. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഒരാളെ സംഘം രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചുവരുന്നതായി ട്രാഫിക് വിഭാഗം അറിയിച്ചു. പരിക്കേറ്റവർ ഏതെല്ലാം രാജ്യക്കാരാണെന്ന വിവരം ഇപ്പോൾ ലഭ്യമായിട്ടില്ല.
.
വാഹനമോടിക്കുന്നവർ മൊബൈൽ ഫോണ് ഉപയോഗിക്കരുതെന്നും വാഹനങ്ങൾക്കിടയിൽ നിശ്ചിത അകലം പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. ഇത്തരം പ്രവണതകൾ അപകടങ്ങൾ വർധിക്കാൻ പ്രധാന കാരണമാണെന്നും അധികൃതർ വ്യക്തമാക്കി.
.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!