ബാഗിൽ എന്തെന്ന് നാട്ടുകാർ, ഇറച്ചിയെന്നു യുവാവ്; ഭാര്യയുടെ മൃതദേഹം പുറത്തെടുത്ത് പൊലീസ്

നാഗർകോവിൽ: യുവതിയെ കൊന്ന് ശരീരഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ കൊണ്ടുപോയ ഭർത്താവ് അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച ദാരുണമായ കൊലപാതകം നടന്നത്. അഞ്ചുഗ്രാമം സമീനപുരം സ്വദേശിയായ മരിയ സന്ധ്യ (30) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മാരിമുത്തുവിനെ (36) പൊലീസ് അറസ്റ്റു ചെയ്തു.
.
മരിയയുടെ മൃതദേഹം അരിവാളുപയോഗിച്ചു മൂന്നു കഷണങ്ങളാക്കി വെട്ടിമുറിച്ച ശേഷം മാരിമുത്തു ബാഗുകളിലാക്കിയിരുന്നു. ബാഗുകളുമായി പോകുകയായിരുന്ന മാരിമുത്തുവിന് നേരെ സമീപത്തുനിന്ന നായ കുരച്ച് ബഹളം വച്ചു. ഇതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. ബാഗിലെന്താണെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇറച്ചിയാണെന്നായിരുന്നു മറുപടി. പിന്നാലെ മാരിമുത്തുവിനെ തടഞ്ഞുനിർത്തിയ നാട്ടുകാർ, പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണു ബാഗുകളില്‍ നിന്നു മരിയയുടെ മൃതദേഹം കണ്ടെത്തിയത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
Share
error: Content is protected !!