വീട്ടിൽ ഭാര്യക്കൊപ്പം കാമുകനെ കണ്ടു; നഖങ്ങൾ പിഴുതെടുത്തും മർദിച്ചും യുവാവിനെ കൊന്ന് യുവതിയുടെ ഭർത്താവ്

ന്യൂഡൽഹി: ഭാര്യയുടെ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. റിതിക് വർമ എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം അവരുടെ വീട്ടിൽ ചിലവഴിക്കുമ്പോൾ ഇതുകണ്ടുവന്ന ഭർത്താവ് രണ്ടുപേരെയും മർദിക്കുകയും റിത്വിക്കിനെ കൊലപ്പെടുത്തുകയുമായിരുന്നു. ഡൽഹി ശാസ്ത്രി പാർക്കിലെ വീട്ടിൽ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

.
തന്റെ ഭാര്യയേയും റിതിക്കിനേയും ഒരുമിച്ചുകണ്ട ഭർത്താവ് രണ്ടുപേരെയും മർദിച്ചുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (നോർത്ത് ഈസ്റ്റ്) രാകേഷ് പവേരിയ പറഞ്ഞു. പ്രതി റിതിക്കിന്റെ നഖങ്ങളെല്ലാം പിഴുതെടുത്തിരുന്നെന്നും മർദനമേൽക്കാത്ത ഒരു ഭാ​ഗംപോലും ഇയാളുടെ ശരീരത്തിലുണ്ടായിരുന്നില്ലെന്നും യുവാവിന്റെ അമ്മാവൻ പ്രതികരിച്ചു.
.

യുവതിയേയും റിതിക്കിനേയും പ്രതി നല്ലരീതിയിൽ മർദിച്ചിരുന്നുവെന്ന് അയൽവാസിയും മൊഴി നൽകി. ഒന്നിലധികംപേർ റിതിക്കിനെ മർദിച്ചിരുന്നു. ടെംപോ ഡ്രൈവറായിരുന്ന യുവാവ് അച്ഛനമ്മമാരുടെ ഒരേയൊരു മകനാണ്. പരിക്കേറ്റയാളെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്ഥലത്തെത്തിയ പോലീസ് കണ്ടെത്തി.
.

ചികിത്സയിലിരിക്കേ രാത്രി ഒൻപതോടെയാണ് റിതിക്ക് മരണത്തിന് കീഴടങ്ങിയതെന്ന് പോലീസ് അറിയിച്ചു. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
.

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
Share
error: Content is protected !!