മെക് 7 വിവാദത്തിൽ പ്രതിഷേധം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി കോൺഗ്രസിൽ ചേർന്നു
കോഴിക്കോട്: മെക് 7 വ്യായാമ കൂട്ടായ്മയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കോൺഗ്രസിൽ ചേർന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് നടുവണ്ണൂർ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറിയും എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന അക്ബറലി കോയമ്പത്താണ് സിപിഎം വിട്ട് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
.
അംഗത്വം എടുക്കാനായി ഡി.സി.സി ഓഫീസിലെത്തിയ അക്ബർ അലിയെ പ്രസിഡന്റ് കെ. പ്രവീൺകുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു. സിപിഎമ്മിൻ്റെ മതേതര കാഴ്ചപ്പാട് കാപട്യമെന്നും വർഗീയതയോട് സിപിഎം എടുക്കുന്ന നിലപാട് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അക്ബറലി പറഞ്ഞു.
.
താത്കാലിക ലാഭം ലക്ഷ്യമിട്ടുള്ള നിലപാടുകളാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അക്ബറലി കുറ്റപ്പെടുത്തി. താൻ നടുവണ്ണൂർ നിയാഡ്കോ സഹകരണ ബാങ്ക് പ്രസിഡൻ്റ് ആയിരുന്നു എന്നും രണ്ടുദിവസം മുമ്പ് സ്ഥാനം രാജിവച്ചെന്നും അദ്ദേഹം അറിയിച്ചു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.