‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ ലോക് സഭയിൽ അവതരിപ്പിച്ചു; ഏകാധിപത്യത്തിനു ശ്രമമെന്നു പ്രതിപക്ഷം, സഭയിൽ ശക്തമായ പ്രതിഷേധം

ന്യൂഡൽഹി: ലോക്സഭയിൽ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ അവതരിപ്പിച്ച് നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ. ബില്ലിനെ ടിഡിപി പിന്തുണ അറിയിച്ചു. എന്നാൽ  ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർത്തു. ബിൽ ഭരണഘടനയുടെ അടിസ്ഥാന ഘടനാ സിദ്ധാന്തത്തിനെതിരായ ആക്രമണമാണെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി ചൂണ്ടിക്കാട്ടി. ബിൽ സഭയുടെ നിയമനിർമാണാധികാരത്തിന് അപ്പുറത്തുള്ള ഒന്നാണെന്നും സർക്കാർ അത് പിൻവലിക്കണമെന്നും തിവാരി ആവശ്യപ്പെട്ടു. രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരുന്നതിന് വേണ്ടിയുള്ള ബിജെപിയുടെ നീക്കമാണ് ബില്ലെന്ന് സമാജ്‌വാദി പാർട്ടി എംപി ധര്ഡമേന്ദ്ര യാദവ് ആരോപിച്ചു. ബില്ലിനെ എതിർത്ത് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും രംഗത്തെത്തി. ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും  ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ശക്തമായ പ്രതിഷേധമാണ് ബില്ലിനെ എതിർത്ത് കൊണ്ട് സഭയിൽ പ്രകടിപ്പിച്ചത്.

പ്രതിഷേധം ശക്തമായതോടെ സ്പീക്കർ ഇടപെട്ട് പ്രതിഷേധം തടയാൻ ശ്രമിച്ചു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം എണീറ്റതോടെ ലോക്സഭ ബഹളമയമായി. ഇതിനിടെ ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിടാൻ എതിർപ്പില്ലെന്ന് നിയമമന്ത്രി അറിയിച്ചു. തുടർന്ന് ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിടുമെന്ന് പ്രതിപക്ഷ പാർട്ടികൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകി.
.
പാർലമെന്റ് ശീതകാല സമ്മേളനം അവസാനവാരത്തിലേക്ക് പ്രവേശിച്ചു. നവംബർ 25ന് തുടങ്ങിയ സമ്മേളനം ഈ മാസം 20ന് അവസാനിക്കും.  ബിൽ അവതരിപ്പിച്ചതിനു ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിടും. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന എൻഡിഎ സർക്കാരിന്റെ പ്രഖ്യാപിത നയം സംബന്ധിച്ച് മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി മാർച്ചിലാണു റിപ്പോർട്ട് നൽകിയത്. ബിൽ ചർച്ചക്കെടുക്കുമ്പോൾ സഭയിലുണ്ടാകണമെന്നു ബിജെപിയും കോൺഗ്രസും എംപിമാർക്കു വിപ് നൽകിയിയിരുന്നു. ലോക്സഭയുടെ പൂർണകാലാവധിക്കൊപ്പം നിയമസഭകളുടെ കാലാവധിയും അവസാനിക്കുന്ന തരത്തിലാണ് ബില്ലുകൾ.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!