മുഹമ്മദലി കിനാലൂരിനെ തള്ളി അബ്ദുൽ ഹക്കീം അസ്ഹരി; മെക് 7 ൽ കൈ കഴുകി കാന്തപ്പുരം വിഭാഗവും
കോഴിക്കോട്: മെക് 7 കൂട്ടായ്മയെക്കുറിച്ച് എസ്‌വൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂരിന്റെ നിലപാട് തള്ളി സംസ്ഥാന സെക്രട്ടറി എ.പി അബ്ദുൽ ഹക്കീം അസ്ഹരി. സമസ്തയും അതിന്റെ കീഴ്ഘടകങ്ങളും മെക് സെവനെക്കുറിച്ച് പഠിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ല. ചില സ്ഥലങ്ങളിൽ നവീനവാദികളുടെ നേതൃത്വത്തിൽ കളരി, കരാട്ടെ പോലുള്ളവ പഠിപ്പിക്കുന്നുണ്ട്. ഇതിന്റെ മറവിൽ അവരുടെ ആശയപ്രചാരണത്തിൽ പെട്ടുപോകരുതെന്നാണ് പേരോട് ഉസ്താദ് പറഞ്ഞത്.
സ്ത്രീകൾക്ക് പുരുഷൻമാർ ട്രൈനിങ് കൊടുക്കുകയും സ്ത്രീകൾ വ്യായാമം ചെയ്യുന്ന വീഡിയോ പുറത്തുവിടുകയും ചെയ്യുന്നതിനെയാണ് താൻ വിമർശിച്ചതെന്നും 24 ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഹക്കീം അസ്ഹരി വ്യക്തമാക്കി.
ഇത്തരം കൂട്ടായ്മകളിൽ പോകുമ്പോൾ മതപരമായ പ്രശ്‌നങ്ങളുണ്ടോ എന്ന് മാത്രമാണ് തങ്ങൾ നോക്കുന്നത്.
ആക്ടിവിസ്റ്റ് മുഹമ്മദലി കിനാലൂർ മെക് സെവനെ എതിർത്ത് എഴുതിയത് ചർച്ചയായിട്ടുണ്ട്. അദ്ദേഹം തങ്ങളുടെ സംഘടനാപ്രവർത്തകനാണ്. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് സംഘടനാ നിലപാടായി വ്യാഖ്യാനിക്കപ്പെടുന്നത്. സുന്നികളുമായി ആശയപരമായി ഭിന്നതയുള്ളവർ പലയിടത്തും മെക് സെവന് നേതൃത്വം കൊടുക്കുകയും പരസ്പര ബന്ധമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതിൽ ജാഗ്രത വേണമെന്നാണ് മുഹമ്മദലി പറഞ്ഞത്. സമസ്ത മെക് സെവനെക്കുറിച്ച് പഠിച്ച് നിലപാട് പറയുന്നത് വരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും ഹക്കീം അസ്ഹരി പറഞ്ഞു.
.
വ്യായാമ കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമിയുടെ ചതിയാണെന്നും, അതിൽ പങ്കെടുത്താൽ ഈമാൻ നഷ്ടപ്പെടുമെന്നുമായിരുന്നു പേരോട് പ്രസംഗിച്ചത്. ഈ പ്രസംഗ ശകലം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മുഹമ്മദലി കിനൂലൂർ എന്ന എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സെക്രട്ട്രറി മെക് 7 നിന് എതിരെ കടുത്ത വിമർശനങ്ങളുന്നയിച്ചത്. ഇത് മാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയും ദേശീയ മാധ്യമങ്ങൾ വരെ മലബാറിനെതിരിൽ വാർത്തകൾ കൊടുക്കാൻ ഇടവരുത്തുകയും ചെയ്തു. സംഘ് പരിവാർ സംഘടനകൾ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
.
എന്നാൽ പേരോടിൻ്റെയും മുഹമ്മദിലിയുടേയും പ്രസ്താവനകൾ വസ്തുതാ വിരുദ്ധമാണെന്ന് സംഘടനയിലെ പ്രവർത്തകർ തന്നെ സാക്ഷ്യപെടുത്തി രംഗത്തെത്തി. സംഘടനക്കുള്ളിലും കടുത്ത വിമർശനങ്ങളുയർന്നു. കൂടാതെ സിപിഎം നേതാക്കൾ നിലപാടി. നിന്ന് മലക്കം മറിയുകയും ചെയ്തതോടെയാണ് അബ്ദുൽ ഹഖീം അസ്ഹരിയും നിലപാടിൽ മാറ്റം വരുത്തി രംഗത്തെത്തിയത്.
.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.