ഇന്ത്യൻ പ്രാവാസിയുടെ കുടുംബത്തെ ആക്രമിച്ച് വീട് കൊള്ളയടിച്ചു; നിജസ്ഥിതി വിശദീകരിച്ച് സൗദി പൊലീസ്‌

അൽ ഖസീം: താനും കുടുംബവും ആക്രമിക്കപ്പെട്ടുവെന്നും വീട്ടുപകരണങ്ങളും പണവും കൊള്ളയടിക്കപ്പെട്ടുവെന്നുമുള്ള ഇന്ത്യൻ പ്രവാസിയുടെ ആരോപണത്തിൻ്റെ നിജസ്ഥിതി വിശദീകരിച്ച് സൗദിയിലെ
അൽ ഖസീം പൊലീസ്. വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമികൾ തൻ്റെ കുടുംബത്തെ ആക്രമിച്ചുവെന്നും വീട്ടുപകരണങ്ങൾ നശിപ്പിച്ചുവെന്നും ശേഷം പണവുമായി കടന്ന് കളഞ്ഞെന്നും വ്യക്തമാക്കി കൊണ്ട് സോഷ്യൽമീഡിയ പ്ലാറ്റ് ഫോമിലാണ് സൌദിയിലെ ഇന്ത്യൻ പ്രവാസി പോസ്റ്റിട്ടത്. ഇത് വ്യാപക ചർച്ചക്ക് വഴിയൊരുക്കി. ഇതിന് പിന്നാലെ അന്വേഷണം നടത്തിയ അൽ ഖസീം പോലീസ് സംഭവം നിഷേധിച്ചു.

ഇന്ത്യൻ പ്രവാസി പറയുന്ന സംഭവം നടന്നത് സൗദിയിൽ അല്ലെന്നും
, അത് അദ്ദേഹത്തിൻ്റെ നാട്ടിലാണെന്നും (ഇന്ത്യയിൽ) പൊലീസ് വ്യക്തമാക്കി.

ഇന്ത്യൻ പ്രവാസിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് സ്വദേശികളിലും വിദേശികളിലും വ്യാപകമായി പ്രചരിക്കപ്പെടുകയും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണത്തിൽ സംഭവം നടന്നത് ഇന്ത്യയിലാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.

സമൂഹ മാധ്യമങ്ങൾ വഴി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർ കാര്യങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കാത്തതാണ് ഇത്തരം പ്രചരണങ്ങൾക്ക് കാരണമാകുന്നത്. ഇത് സൗദിയിൽ നിയമനടപടി സ്വീകരിക്കാൻ കാരണമാകുന്ന കുറ്റകൃത്യമാണെന്നും കൂടുതൽ സൂക്ഷ്മത ഇക്കാര്യത്തിൽ വേണമെന്നും സാമൂഹിക പ്രവർത്തകർ ഓർമിപ്പിച്ചു.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!