മൂന്ന്നില കെട്ടിടത്തിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസിക്ക് ദാരുണാന്ത്യം
ഷാർജ: കെട്ടിടത്തിൽ നിന്ന് വീണ് ഇന്ത്യക്കാരനായ പ്രവാസിക്ക് ദാരുണാന്ത്യം. 40കാരനാണ് മരിച്ചത്. ഷാർജ ഇൻഡസ്ട്രിയൽ ഏരിയ7ൽ ഡിസംബർ എട്ടിന് വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവമെന്ന് ഷാർജ പൊലീസ് അറിയിച്ചു. മൂന്ന് നില കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് കണ്ടെത്തിയത്.
.
ഇതേ കെട്ടിടത്തിൽ താമസക്കാരനായ സഹപ്രവർത്തകനാണ് യുവാവ് ബോധരഹിതനായി കിടക്കുന്നതായി പൊലീസിൽ റിപോർട്ട് ചെയ്തത്. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടമോ ആത്മഹത്യയാണോ എന്ന് വ്യക്തമല്ല. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.