കോഴിക്കോട് ബീച്ചിൽ ‘കാർ ചെയ്‌സ്’ റീൽസ് ചിത്രീകരണത്തിനിടെ അതേ കാറിടിച്ച് അപകടം; കിഡ്നി ചെക്കപ്പിന് വേണ്ടി വിദേശത്ത് നിന്നെത്തിയ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ബീച്ചിൽ വാഹനത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ അതേ വാഹനമിടിച്ച് യുവാവ് മരിച്ചു. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷ് ബാബുവിന്റെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബീച്ചിലെ റോഡിലാണ് അപകടമുണ്ടായത്.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. കോഴിക്കോട് ഒരു സ്വകാര്യ കമ്പനിയുടെ വീഡിയോ പ്രമോഷൻ ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചതെന്നും കമ്പനി പ്രതിനിധികളാണ് വാഹനം ഓടിച്ചിരുന്നെതന്നും യുവാവിന്റെ അയൽവാസി പറഞ്ഞു‌. കാർ ചെയ്സ് ചെയ്യുന്ന റീൽസാണ് എടുത്തത്. ആൽവിൻ റോഡിന്റെ ഡിവൈഡറിൽനിന്നു കാർ വരുന്നതിന്റെ വിഡിയോ എടുക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ആൽവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഒരാഴ്ച മുൻപാണ് ആൽവിൻ ഗൾഫിൽനിന്ന് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കാറുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

വടകര കടമേരി തച്ചിലേരി താഴെ കുനിയിൽ സുരേഷ് ബാബുവിൻ്റെ ഏകമകനാണ് ആൽവിൻ. രണ്ടു വർഷം മുമ്പ് ആൽവിന് കിഡ്നി ഓപ്പറേഷൻ കഴിഞ്ഞിരുന്നു. കുറച്ചു നാളുകളായി വിദേശത്താണ് ജോലി ചെയ്തുവന്നിരുന്നത്. ആറു മാസം കൂടുമ്പോൾ മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിന്റെ ഭാ​ഗമായി നാട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് കോഴിക്കോട് വീഡിയോ പ്രമോഷൻ ചിത്രീകരണത്തിനെത്തിയതെന്നും അയൽവാസി പറഞ്ഞു.
.
രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഡിഫൻഡർ കാറിന്റെയും ബെൻസ് കാറിന്റെയും വീഡിയോയിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടയിൽ അതിവേ​ഗം പാഞ്ഞെത്തിയ ഡിഫൻഡർ ആൽവിനെ ഇടിച്ചുതെറിപ്പിക്കുകയും ഉയർന്നുപൊങ്ങിയ യുവാവ് നട്ടെല്ല് ഇടിച്ചു വീഴുകയുമായിരുന്നു. ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കൾ ആൽവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11.30ഓടെ മരണം സംഭവിക്കുകയായിരുന്നു.
.
തുടർച്ചയായി റീൽസ് ചിത്രീകരണം നടക്കുന്ന റോഡാണ് ബീച്ച് റോഡ്. വാഹനം കുറവുള്ള രാവിലെ സമയങ്ങളിൽ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നത് പതിവാണെന്നാണ് പരിസരവാസികളും ഡ്രൈവർമാരും പറയുന്നത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!