പ്രണയബന്ധത്തിൽനിന്നും പിന്മാറി; സഹപാഠിയായ പെൺകുട്ടിയെ വീഡിയോകോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു

പത്തനംതിട്ട: തിരുവല്ല തിരുമൂലപുരത്ത് പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ചു. 21-കാരനായ ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജി ആണ് മരിച്ചത്. വാടക വീട്ടിലെ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

ജർമൻ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരിവല്ലയിലെത്തിയത്. ക്ലാസിലെ സഹപാഠിയായ 19-കാരിയെ വീഡിയോ കോളിൽ വിളിച്ചുനിർത്തിയശേഷം കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു.

തിരുമൂലപുരത്തെ വാടക വീട്ടിലെത്തി പെൺകുട്ടി നോക്കിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. ഇവിടെനിന്നും പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പെൺകുട്ടി വിവരം അറിയിച്ചത്. കുമളി സ്വദേശികളായ ഇരുവരും ദീർഘകാലമായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സുഹൃത്തുക്കളായ ആൺകുട്ടികളോട് പെൺകുട്ടി ഇടപഴകുന്നത് അഭിജിത്തിന് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി പലതവണ ഇരുവരും തമ്മിൽ തർക്കമുണ്ടായി.

പല തവണ തന്നെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു എന്നും പെൺകുട്ടി മൊഴിയിൽ പറയുന്നു. ഒടുവിൽ വിവരം പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് പ്രണയബന്ധത്തിൽനിന്നും പിന്മാറുന്നതായി യുവാവിനോട് പറയുകയും ചെയ്തു. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.
.

Share
error: Content is protected !!