സിറിയയിൽ നിന്നും അസദ് രക്ഷപ്പെട്ട വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; വെടിവെച്ചിട്ടതായി സംശയം, സിറിയയിലെ ഇറാൻ എംബസിക്കുനേരെയും ആക്രമണം

തെഹ്‌റാന്‍: സിറിയയുടെ പൂര്‍ണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ വിമാനം വെടിവെച്ചിട്ടതായി അഭ്യൂഹം. വിമതര്‍ ദമാസ്‌കസ് പിടിച്ചെടുക്കുന്നതിന് മുന്‍പ് അല്‍ അസദ് ഐ.എല്‍ -76 എയര്‍ക്രാഫ്റ്റില്‍ രക്ഷപെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം 3,650 മീറ്ററിലധികം ഉയരത്തില്‍ സഞ്ചരിച്ച ശേഷം ലെബനീസ് അക്കറിന് സമീപമുള്ള ലെബനീസ് വ്യോമാതിര്‍ത്തിക്ക് പുറത്ത് വച്ച് താഴേക്ക് പതിച്ചതായി ഓപ്പണ്‍ സോഴ്‌സ് ഫ്‌ലൈറ്റ് ട്രാക്കേഴ്‌സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പറയുന്നു. . വിമാനം വെടിവെച്ചിട്ടതാകാമെന്ന് സംശയിക്കപ്പെടുന്നു. എഞ്ചിന്‍ തകറിലായതാണെന്ന് മറ്റൊരു വാദവുമുണ്ട്‌.

നവംബര്‍ അവസാനത്തോടെ വടക്കുപടിഞ്ഞാറന്‍ സിറിയ ആസ്ഥാനമായുള്ള വിമതര്‍ നടത്തിയ അപ്രതീക്ഷിത നീക്കമാണ് അല്‍ അസദിന്റെ പതനത്തില്‍ നിര്‍ണായകമായത്. ഇതോടെ ഔദ്യോഗിക സേനാവിഭാഗം പെട്ടെന്ന് തകര്‍ന്നു. അസദിന്റെ സഖ്യകക്ഷികളായ റഷ്യയും ഇറാനും യുദ്ധത്തില്‍ വ്യാപൃതരായി. ഇക്കാരണത്താല്‍ സിറിയയുടെ വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ ഇവര്‍ വിമുഖത കാണിക്കുകയും ചെയ്തു.
.


.

ദമസ്‌കസിൽ ഇറാൻ എംബസിക്ക് നേരെ ആക്രമണം; കെട്ടിടം അടിച്ചു തകർത്തു.

സിറിയയിലെ ഇറാൻ എംബസിക്കുനേരെയും ആക്രമണം ഉണ്ടായി. ദമസ്‌കസിലെ എംബസി കെട്ടിടം അടിച്ചു തകർത്തു. ഓഫീസിലെ ഫയലുകൾ നശിപ്പിച്ച നിലയിലാണെന്ന് അറബ് മാധ്യമമായ അൽ അറേബ്യ റിപ്പോർട്ട് ചെയ്തു. എംബസിക്ക് പുറത്ത് പതിച്ചിരുന്ന ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയുടെയും ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുല്ലയുടേയും ചിത്രങ്ങൾ അക്രമികൾ നശിപ്പിച്ചു. ആക്രമണത്തിന് പിന്നാലാരാണെന്ന് വ്യക്തമല്ല.

ഇന്നലെ രാത്രിയാണ് വിമതസേന ദമസ്‌കസിലെത്തിയത്. വിമതസേനയക്ക് കാര്യമായ ഒരു ചെറുത്തുനിൽപ്പും നേരിടേണ്ടി വന്നില്ല. അപ്പോഴേക്കും പ്രസിഡൻ്റ് ബശ്ശാറുൽ അസദ് നാടുവിട്ടിരുന്നു. അസദ് രക്ഷപ്പെട്ടതോടെ സൈനികരും യൂണിഫോം ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങി. സിറിയയെ മോചിപ്പിച്ചതായി സർക്കാരിന്റെ ഔദ്യോഗിക ടിവിയിലൂടെ എച്ച്ടിഎസ് സംഘം പ്രഖ്യാപിച്ചു.
.

ദമസ്‌കസ് പിടിച്ചെടുത്തെങ്കിലും വിമതസേനാംഗങ്ങൾ സർക്കാർ സ്ഥാപനങ്ങൾ കയ്യേറുന്നത് വിലക്കി എച്ച്ടിഎസ് നേതാവ് അബൂ മുഹമ്മദ് അൽജൂലാനി രംഗത്തെത്തിയിരുന്നു. നിലവിൽ പ്രധാനമന്ത്രിയുടെ ഭരണത്തിനു കീഴിലാണ് സ്ഥാപനങ്ങൾ. ഔദ്യോഗികമായി കൈമാറ്റം ചെയ്യുന്നതുവരെ അവിടെ പ്രവേശിക്കരുതെന്നാണ് എച്ച്ടിഎസ് അറിയിക്കുന്നത്. സർക്കാരിന്റെ നടത്തിപ്പിനായി പ്രതിപക്ഷവുമായി കൈകോർക്കാൻ തയാറാണെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി ജലാലിയും അറിയിച്ചു.


.
.വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!