ഇന്ദുജയെ ഒഴിവാക്കാൻ ശ്രമിച്ചു; കാറിൽവെച്ച് അഭിജിത്തിൻ്റെ സുഹൃത്ത് മർദിച്ചു: നവവധുവിൻ്റെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം∙ നവവധുവായ പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ഇന്ദുജയെ (25) നന്ദിയോട് ഇളവട്ടത്തെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെയും സുഹൃത്തിന്റെയും പങ്ക് പൊലീസ് പരിശോധിക്കുന്നു. സുഹൃത്ത് അജാസാണ് ഇന്ദുജയെ മർദിച്ചതെന്നാണ് അഭിജിത്തിന്റെ മൊഴി. ഇന്ദുജയെ മരിച്ച നിലയിൽ കണ്ടെത്തുന്നതിനു രണ്ടു ദിവസം മുന്‍പാണ് അജാസ് മർദിച്ചത്. കാറിൽവച്ചായിരുന്നു മർദനം. അജാസും അഭിജിത്തും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്. എന്തിനാണ് മർദിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നു. ഇന്ദുജയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ അജാസിന്റേതായിരുന്നു. ഈ കോളിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

ഇരുവരുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി അയച്ചു. ഇന്ദുജയെ ഒഴിവാക്കാൻ അഭിജിത്ത് ശ്രമിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. അഭിജിത്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് പാലോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും. യുവതിയുടെ മരണം ആത്മഹത്യയാണെന്നും കുടുംബ പ്രശ്നങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നും ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരുന്നതായും പൊലീസ് പറഞ്ഞു.
.
ശശിധരൻ കാണി, ഷീജ ദമ്പതികളുടെ മകൾ ഇന്ദുജയെ നന്ദിയോട് ഇളവട്ടത്തെ ഭർതൃഗൃഹത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളി ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ ഭക്ഷണം കഴിക്കാനായി എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ ഇന്ദുജയെ കണ്ടതെന്ന് അഭിജിത്ത് പൊലീസിനോട് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും മൊഴിയിലുണ്ട്. അഭിജിത്തിന്റെ അമ്മ പൈങ്കിളിയും ഈ സമയം വീട്ടിലുണ്ടായിരുന്നില്ലത്രേ. പ്രണയത്തിലായിരുന്ന ഇന്ദുജയും അഭിജിത്തും 4 മാസം മുൻപ് ആണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്.

ഭർതൃവീട്ടിൽ ഇന്ദുജയ്ക്ക് ശാരീരികവും മാനസികവുമായ പീഡനം ഏറ്റെന്ന് യുവതിയുടെ കുടുംബം ആദ്യമേ തന്നെ ആരോപിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വിപുലപ്പെടുത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ പോലീസ് നീക്കമാരംഭിച്ചു. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.

അജാസുമായി ദീർഘകാലത്തെ ബന്ധം ഇന്ദുജയ്ക്കുണ്ടായിരുന്നു. വിവാഹശേഷവും ഇത് തുടർന്നതിനാൽ അഭിജിത്തുമായി വഴക്കുകളും പതിവായിരുന്നു. വിവാഹബന്ധം വേർപെടുത്താൻ അഭിജിത്ത് തയ്യാറെടുത്തിരുന്നതായാണ് വിവരം. ഇയാൾ യുവതിയെ മർദിക്കുകയും ചെയ്തിരുന്നു. ഇത് ആത്മഹത്യ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. അപ്പോഴും ഇന്ദുജയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ ചില സംശയങ്ങൾ ഉണ്ടാക്കിയിരുന്നു. ഈ കോൾ അജാസിന്റേതാണെന്ന് തെളിഞ്ഞതോടെ ഇതും ആത്മഹത്യയിലേക്ക് യുവതിയെ നയിച്ചതായി പൊലീസ് കണ്ടെത്തി.

ഫോണിൽ വളരെ രോഷാകുലനായാണ് അജാസ് യുവതിയോട് സംസാരിച്ചത്. ഇത് കൂടിയായതോടെ മനോവിഷമം മൂലം യുവതി ജീവനൊടുക്കുകയായിരുന്നു. അഭിജിത്തും അജാസും ഇന്ദുജയെ ഉപദ്രവിച്ചതായാണ് പൊലീസ് പറയുന്നത്. കേസിൽ യുവാക്കളുടെ പങ്ക് മാത്രമേ ഇതുവരെ വ്യക്തമായിട്ടുള്ളൂ. ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നതിനാൽ അഭിജിത്തിന്റെ വീട്ടുകാരിലേക്കും അന്വേഷണം നീണ്ടേക്കും.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!