മലപ്പുറം വാഴക്കാട് മഞ്ഞപ്പിത്തം ബാധിച്ചതിന് പിന്നാലെ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: മലപ്പുറം വാഴക്കാട് മഞ്ഞപ്പിത്തം ബാധിച്ചതിന് പിന്നാലെ വിദ്യാർത്ഥി മരിച്ചു. മഠത്തിൽ ഷാദാബ് (14) ആണ് മരിച്ചത്.

രണ്ടുദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. പിന്നീട് തുടർ ചികിത്സയ്ക്കായി കോഴിക്കോട്ടെതന്നെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ വെച്ചാണ് മരിച്ചത്.

മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബുറഹ്മാന്റെ മകനാണ്. ജി.എച്ച്.എസ്.എസ് വാഴക്കാട് ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ. മാതാവ് : ബിശാറ മുജീബ്. അമാന റഹ്മ, മെഹ്താബ്, ഷാസാദ് എന്നിവർ സഹോദരങ്ങളാണ്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!