30 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയത് പഴയ കുട്ടിയല്ല, ആള്‍ തട്ടിപ്പുകാരന്‍; അറസ്റ്റ് ചെയ്ത് പോലീസ്

ലക്നൗ: ആറാം വയസ്സില്‍ തട്ടികൊണ്ടുപോയി 30 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബവുമായി ഒത്തുചേര്‍ന്നുവെന്ന് പറഞ്ഞ് വലിയ മാധ്യമശ്രദ്ധ നേടിയ ഗാസിയാബാദിലെ ഭീം സിങ് എന്ന രാജു യഥാര്‍ഥ കുട്ടിയല്ലെന്നും തട്ടിപ്പുകാരനാണെന്നും ഗാസിയാബാദ് പോലീസ്.

ഇതുപോലെയുള്ള കാര്യങ്ങള്‍ പറഞ്ഞ് വിവിധ വീടുകളുമായി ബന്ധം സ്ഥാപിച്ച് അവിടെ മോഷണങ്ങള്‍ നടത്തുന്നതാണ് ഇയാളുടെ തൊഴിലെന്നും പോലീസ് പറഞ്ഞു. ഇയാളെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തു.

1993 ല്‍ ഏഴ് വയസ്സുള്ളപ്പോള്‍ തന്നെ തട്ടികൊണ്ടുപോയെന്ന് സ്ഥാപിച്ചാണ് കഴിഞ്ഞയാഴ്ച ഇയാള്‍ ഗാസിയാബാദിലെ ഒരു കുടുംബത്തില്‍ കയറിപ്പറ്റിയത്. പോലീസിനോടും രാജു തന്റെ കുടുംബത്തെ കണ്ടെത്തണമെന്ന സഹായം അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞയാഴ്ച പോലീസ് സ്‌റ്റേഷനിലെത്തി ഗാസിയാബാദിലെ ഒരു കുടുംബത്തൊടൊപ്പം പോവുകയും ചെയ്തിരുന്നു.

എന്നാല്‍ ഗാസിയാബാദിലെ കുടുംബത്തിലുള്ളവര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം പണ്ട് കാണാതായ കുട്ടിയല്ല ഇതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ പോലീസ് ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി.

രാജസ്ഥാന്‍ സ്വദേശിയായ ഇയാള്‍ നേരത്തെ കയറിപ്പറ്റിയ ഒരു കുംടുംബത്തിലെ ബന്ധുക്കളുടെയും മറ്റുള്ളവരുടെയും വീട്ടില്‍ നിന്ന് മോഷണം നടത്തിയതോടെ 2005-ല്‍ ആ വീട്ടില്‍ നിന്ന് പുറത്താക്കിയിയിരുന്നു. ഒന്‍പതോളം വീടുകളില്‍ വിവിധ പേരുകളില്‍ കഴിഞ്ഞ് ഇയാള്‍ മോഷണം നടത്തി. പഞ്ചാബ്, രാജസ്ഥാനിലെ ജയ്സാല്‍മര്‍, ഹരിയാണ എന്നിവിടങ്ങളില്‍ തട്ടിപ്പ് നടത്തിയ രാജുവിനെ 2021-ല്‍ അറസ്റ്റ് ചെയ്ത് ജയിലിലും അടച്ചിരുന്നു.
.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!