100 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയിലേക്ക് തിരിച്ചെത്തി പേര്‍ഷ്യന്‍ കാട്ടുകഴുത

രു നൂറ്റാണ്ടിന് ശേഷം സൗദിയുടെ മണ്ണിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പേര്‍ഷ്യന്‍ കാട്ടുകഴുത (പേര്‍ഷ്യന്‍ ഓണഗര്‍). പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോയല്‍ റിസര്‍വ് ഡെവലപ്‌മെന്റ് അതോറിറ്റിയും ജോര്‍ദാനിലെ റോയല്‍ സൊസൈറ്റ് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും സഹകരിച്ചാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.

ഈ വര്‍ഷം തുടക്കത്തില്‍ ഏഴ് പേര്‍ഷ്യന്‍ കാട്ടുകഴുതകളെയാണ് ജോര്‍ദാനിലെ ഷുമാരി വന്യജീവി സങ്കേതത്തില്‍ നിന്ന് റോയല്‍ റിസര്‍വില്‍ എത്തിച്ചത്. ഇവ പ്രജനനം നടത്തി കുട്ടികള്‍ ഉണ്ടായതോടെയാണ് നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം പേര്‍ഷ്യന്‍ കാട്ടുകഴുതകളുടെ വംശം സൗദിയില്‍ ഉണ്ടായിരിക്കുന്നത്. ഒരു നൂറ്റാണ്ട് മുന്‍പ് സൗദിയില്‍ ധാരാളമായി ഉണ്ടായിരുന്ന പേര്‍ഷ്യന്‍ കാട്ടുകഴുതകള്‍ പിന്നീട് വംശമറ്റുപോകുകയായിരുന്നു.

1900-കളില്‍ വംശനാശം സംഭവിച്ച ശേഷം ഇപ്പോഴാണ് സ്വതന്ത്രമായി വിഹരിക്കുന്ന ഓണഗറകളെ സൗദിയില്‍ കാണപ്പെടുന്നതെന്നും ലോകത്തില്‍ തന്നെ ഇവ ആകെ 600 എണ്ണത്തില്‍ താഴെയേ അവശേഷിക്കുന്നുള്ളൂയെന്നും കിങ് സല്‍മാന്‍ റോയല്‍ റിസര്‍വ് സിഇഒ ആന്‍ഡ്രൂ സലൂമിസ് പറഞ്ഞു. സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവിന്റെയും വിഷന്‍ 2030 ന്റെയും പിന്തുണയോടെയാണ് പേര്‍ഷ്യന്‍ ഓണഗറുകളെ സൗദിയില്‍ എത്തിച്ചത്. ഓണഗറിന് പുറമെ നിരവധി മറ്റ് സ്പീഷീസുകളെയും റോയല്‍ റിസര്‍വ് വീണ്ടും പുനരധിവസിപ്പിച്ചിട്ടുണ്ട്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

 

Share
error: Content is protected !!