“പള്ളിനിർമിക്കാൻ വിഗ്രഹങ്ങൾ ഉപയോഗിച്ചു, കോണിപ്പടികളുടെ അടിയിൽ വിഗ്രഹങ്ങൾ സുക്ഷിച്ചിട്ടുണ്ട്”; ഡൽഹി ജമാ മസ്ജിദിലും സർവേ ആവശ്യപ്പെട്ട് ഹിന്ദുസേന

ഡല്‍ഹി ജമാ മസ്ജിദില്‍ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന. ഹിന്ദുസേന ദേശീയ പ്രസിഡന്റ് വിഷ്ണുഗുപ്ത ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നിവേദനം നല്‍കി. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബിന്റെ സൈന്യത്തിലെ ജനറലായിരുന്ന ഖാന്‍ ജഹാന്‍ ബഹാദൂര്‍ രാജസ്ഥാനിലെ ജോധ്പൂരിലെയും ഉദയ്പൂരിലെയും ക്ഷേത്രങ്ങള്‍ തകര്‍ത്ത് വിഗ്രഹങ്ങളും മറ്റും ജാമിഅ് മസ്ജിദിലെ കോണിപ്പടികളുടെ അടിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് നിവേദനത്തിൽ ആരോപിക്കുന്നത്. ഔറംഗസീബ് നാമ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ടെന്നാണ് വിഷ്ണു ഗുപ്തയുടെ ആരോപണം.
.
മസ്ജിദിന്‍റെ നിർമാണത്തിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഉപയോഗിച്ചതായും ചിലത് ഹൈന്ദവ മതവികാരങ്ങളെ അവഹേളിക്കാൻ പള്ളിയുടെ ഗോവണിപ്പടിക്ക് താഴെ കുഴിച്ചിട്ടിരുന്നതായും കത്തിൽ പറയുന്നു. ഔറംഗസേബിന്‍റെ പ്രവർത്തനങ്ങൾ ഹിന്ദുക്കളെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന സിദ്ധാന്തത്തെ ചരിത്രപരമായ തെളിവുകൾ പിന്തുണക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ് ഡൽഹി ജമാ മസ്ജിദ്. 1644 നും 1656 നും ഇടയിൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ നിർമിച്ച ഇത് മുഗൾ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.

ഈ മസ്ജിദിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഹരജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. നിലവില്‍ ഡല്‍ഹി വഖ്ഫ് ബോര്‍ഡാണ് മസ്ജിദിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ചില സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്തുന്നുമുണ്ട്. എന്നാല്‍, സംരക്ഷിത സ്മാരകമായി ഇതിനെ പ്രഖ്യാപിക്കില്ലെന്നാണ് അവരുടെ നിലപാട്. നിലവില്‍ നിരവധി പേര്‍ പ്രാര്‍ത്ഥനക്ക് എത്തുന്ന സ്ഥലമാണ് മസ്ജിദെന്നും നിരവധി നിയന്ത്രണങ്ങള്‍ നിലവില്‍ തന്നെയുണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!