വിലക്ക് ഭേദിച്ച് രാഹുലും പ്രിയങ്കാ ഗാന്ധിയും സംഭലിലേക്ക്: തടഞ്ഞ് യുപി പൊലീസ്, മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ – വീഡിയോ
ന്യൂഡല്‍ഹി: വെടിവെപ്പുണ്ടായ സംഭലിലേക്ക് പുറപ്പെട്ട ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എംപിമാരെയും ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാപൂരില്‍ വെച്ചാണ് യുപി പൊലീസ് രാഹുലിന്റെ വാഹനം തടഞ്ഞത്.
.
#WATCH | Congress leaders including Lok Sabha LoP and MPs Rahul Gandhi and Priyanka Gandhi Vadra stopped at the Ghazipur border on the Delhi-Meerut Expressway.
They are on their way to violence-hit Sambhal. pic.twitter.com/8CJVujvZv0
— ANI (@ANI) December 4, 2024
.
രാഹുല്‍ മടങ്ങണമെന്നാണ് യുപി പൊലീസ് ആവശ്യപ്പെടുന്നത്. അതേസമയം രാഹുല്‍ ഗാന്ധി വാഹനത്തില്‍ തന്നെ തുടരുകയാണ്. രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അതിര്‍ത്തിയില്‍ തടിച്ചുകൂടിയിരിക്കുന്നത്. അതിനിടെ ബാരിക്കേഡുകള്‍ മറിച്ചിടാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു.
.
#WATCH | Lok Sabha LoP & Congress MPs Rahul Gandhi, Priyanka Gandhi Vadra and other Congress leaders have been stopped by Police at the Ghazipur border on the way to violence-hit Sambhal. pic.twitter.com/EcPEOFahIV
— ANI (@ANI) December 4, 2024
.
രാഹുലിനെ തടയാൻ ഗാസിപൂർ അതിർത്തിയിൽ വൻ പൊലീസ് സന്നാഹമാണ് യുപി സർക്കാർ ഒരുക്കിയിരിക്കുന്നത്. ഈ മാസം 10 വരെ നിരോധനാജ്ഞയുള്ളതിനാൽ ആർക്കും പുറത്തുനിന്ന് വരാൻ കഴിയില്ലെന്നാണ് യോഗി സർക്കാറിന്റെ വാദം.
നേതാക്കൾ ജില്ലയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവരെ തടയണമെന്ന് സംഭലിലെ അധികൃതർ അയൽ ജില്ലകളോട് അഭ്യർഥിച്ചിട്ടുണ്ട്. ബുലന്ദ്ഷഹർ, അംറോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലെ പൊലീസ് മേധാവികൾക്ക് അതിർത്തിയിൽ തടയണമെന്ന് ആവശ്യപ്പെട്ട് സംഭൽ ജില്ലാ മജിസ്ട്രേറ്റ് കത്തെഴുതി.
.
#WATCH | Visuals from Ghazipur border where Lok Sabha LoP & Congress MPs Rahul Gandhi, Priyanka Gandhi Vadra and other Congress leaders have been stopped by Police on the way to violence-hit Sambhal. pic.twitter.com/eqad86lxr0
— ANI (@ANI) December 4, 2024
.
പൊലീസ് വാഹനങ്ങൾ റോഡിനു കുറുകേയിട്ട് പ്രവർത്തകരെ തടയാനും ശ്രമമുണ്ടായി. ഡൽഹി–മീററ്റ് റോഡ് ഭാഗികമായി അടച്ചു. യുപി അതിർത്തിയായ ഗാസിപുരിലേക്ക് രാഹുലും സംഘവും 11 മണിക്കാണ് പുറപ്പെട്ടത്. പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും യുപിയിലെ കോൺഗ്രസ് എംപിമാരും സംഘത്തിലുണ്ട്.
യാത്രയിലെ രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
.
#WATCH | Lok Sabha LoP and Congress MP Rahul Gandhi along with other Congress leaders at the Ghazipur border where they have been stopped by Police on the way to violence-hit Sambhal. pic.twitter.com/7CtJOFUlnq
— ANI (@ANI) December 4, 2024
.
#WATCH | Lok Sabha LoP and Congress MP Rahul Gandhi at the Ghazipur border where he along with other Congress leaders have been stopped by Police on their way to violence-hit Sambhal. pic.twitter.com/HFu9Z4q07z
— ANI (@ANI) December 4, 2024
.
.വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.