ഉമർഫൈസിക്കും സുപ്രഭാതത്തിനുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ജിഫ്രി തങ്ങള്‍ക്ക് കത്ത്; കത്തയച്ചത് ജിഫ്രി തങ്ങള്‍ ഖാദിയായ മഹല്ല് കമ്മറ്റി
കോഴിക്കോട്: ഉമർഫൈസിക്കും സുപ്രഭാതം പത്രത്തിനുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ജിഫ്രി തങ്ങള്‍ക്ക് കത്തയച്ച് ജിഫ്രി തങ്ങള്‍ ഖാദിയായ മഹല്ല് കമ്മറ്റി.
സാദിഖലി തങ്ങള്‍ക്കെതിരെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് ഉമർഫൈസിക്കെതിരെയും സുപ്രഭാതം പത്രത്തിന്റെ തെറ്റായ ചെയ്തികള്‍ക്കെതിരെയും നടപടി വേണമെന്നാണ് രണ്ട് പേജിൽ തയ്യാറാക്കിയ കത്തിൽ മഹല്ല് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
കൈതപ്പൊയിൽ മഹല്ല് ഇസ്ലാഹുൽ മുസ്‍ലിമീൻ കമ്മിറ്റി ഐകകണ്ഠേനയാണ് കത്തയച്ചത്. സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ ജോയിന്റ് സെക്രട്ടറിയും മുശാവറ അംഗവുമായ മുക്കം ഉമർ ഫൈസി പാണക്കാട് തങ്ങൾക്കെതിരെ നടത്തിയ പ്രസംഗം സമസ്തയിൽ അനൈക്യവും വിഭാഗീയതയും ഉണ്ടാക്കാൻ കാരണമായിട്ടുണ്ട്.
സമസ്തയുടെ ചെറിയ വിഭാഗം നേതാക്കളുടെ വിഭാഗീയ പ്രവർത്തനം കൊണ്ട് മഹല്ലിൽ രൂപപ്പെട്ട അനൈക്യം സംബന്ധിച്ച് മഹല്ല് കമ്മിറ്റി ചർച്ചനടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമസ്ത മുശാവറ നടപടിയെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുപ്രഭാതം നൽകിയ പരസ്യം വലിയ വിവാദമുണ്ടാക്കിയിരുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.