ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിനെ വെടിവെച്ചു കൊന്നു; സൗദി വനിതക്ക് വധശിക്ഷ നടപ്പാക്കി
റിയാദ്: ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിനെ വെടിവെച്ചു കൊന്ന കേസിൽ സ്വദേശി വനിതക്ക് വധശിക്ഷ നടപ്പാക്കി. വദ ബിൻ അബ്ദുല്ല അൽ ഷമ്മരിയെയാണ് ഭർത്താവിനെ കൊന്ന കേസിൽ ഇന്ന് വധശിക്ഷക്ക് വിധേയയാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരുടെ ഭർത്താവ് ഖാലിദ് ബിൻ ഖരിബാൻ അൽ ഷമ്മരിക്ക് നേരെ ഉറങ്ങികിടക്കുന്നതിനിടയിൽ യുവതി വെടിയുതിർക്കുകയായിരുന്നു. ഇത് ഖാലിദിൻ്റെ മരണത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
സംശയകരമായ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ യുവതിയെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടി. അന്വേഷണത്തിലും ചോദ്യം ചെയ്യലിലും യുവതി കുറ്റം ചെയ്തതായി കണ്ടെത്തുകയായിരുന്നു. ശേഷം തുടർ നടപടികൾക്കായി കോടതിക്ക് കൈമാറി.
നിരപരാധികളെ ആക്രമിക്കുകയും രക്തം ചിന്തുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏതൊരുളുടേയും ജിവിക്കാനുള്ള അവകാശവും സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും, നിയമലംഘകർ ആരായിരുന്നാലും ഇസ്ലാമിക വ്യവസ്ഥകൾക്കനുസരിച്ച് ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്ത്രര മന്ത്രാലയം വ്യക്തമാക്കി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.