കാത്തിരിപ്പ് അവസാനിച്ചു; റിയാദ് മെട്രോ ഓടിതുടങ്ങി, ആദ്യ യാത്രയിൽ മലയാളികളും – വീഡിയോ

റിയാദ്: കാത്തിരിപ്പിന് വിരാമമായി റിയാദ് മെട്രോ ഓടിതുടങ്ങി. സിറ്റി റോയൽ അതോറിറ്റിയാണ് പ്ലാറ്റ് ഫോമുകൾ യാത്രക്കാർക്കായി തുറന്നതായി പ്രഖ്യാപിച്ചത്. ആറ് പാതകളിൽ മൂന്നെണ്ണത്തിലാണ് ഇന്ന് സർവീസ് ആരംഭിച്ചത്. ഒലയ്യ-ബത്ഹ റൂട്ടിലെ ബ്ലൂ മെട്രോ, എയർപോർട്ട് റോഡിലെ യെല്ലോ മെട്രോ, അബ്ദുറഹ്മാൻ ബിൻ ഔഫ് റൂട്ടിലെ പർപ്പിൾ മെട്രോ എന്നിവയാണ് ഇന്ന് സർവീസ് ആരംഭിച്ചത്. ഒലയ്യയിൽ നിന്ന് മലയാളികളുടെ കേന്ദ്രമായ ബത്ത്ഹയിലേക്ക് 9 മിനുട്ടാണ് യാത്ര സമയം.
.


.

പുത്തൻ യാത്രാനുഭവം ആസ്വദിക്കാൻ നിരവധി മലയാളികളും ആദ്യ യാത്രകളിൽ പങ്കുചേർന്നു സ്റ്റേഷനുകളിലെല്ലാം യാത്രക്കാർക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇന്ന് സർവീസ് ആരംഭിച്ചിട്ടില്ലാത്ത റെഡ്, ഗ്രീൻ, ഓറഞ്ച് മെട്രോകൾ ഈ മാസം 15ന് സർവീസ് ആരംഭിക്കും.  ഡ്രൈവറില്ലാതെ പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തിലാണ് റിയാദ് മെട്രോയുടെ പ്രവർത്തനം. സ്റ്റേഷനുകളിലും അത്യാധുനിക സൌകര്യങ്ങളൊരുക്കിയിട്ടുണ്ട്.

.


.

ബുധനാഴ്ച രാത്രി സൌദി ഭരണാധികാരി സൽമാൻ രാജാവാണ് റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തത്. യാത്ര ടിക്കറ്റുകൾ ദർബ് ആപ്ലിക്കേഷൻ വഴിയോ കൌണ്ടറിൽ നിന്ന് നേരിട്ടോ എടുക്കാവുന്നതാണ്.
.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!